UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലാ നിയമനങ്ങള്‍ക്കും വിജിലന്‍സ് അംഗീകാരമുണ്ട്, രാജി വയ്ക്കില്ലെന്ന് ശൈലജ

തെറ്റ് ചെയ്യാത്തതിനാല്‍ രാജി വയ്‌ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും മന്ത്രി പറഞ്ഞു.

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ തനിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തില്‍ രാജി വയ്ക്കില്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ഹൈക്കോടതിയുടെ അന്തിമവിധി വന്നിട്ടില്ല. എല്ലാ നിയമനങ്ങളും വിജിലന്‍സ് ക്ലിയറന്‍സോടെയാണ് നടത്തിയിരിക്കുന്നതെന്നും തെറ്റ് ചെയ്യാത്തതിനാല്‍ രാജി വയ്‌ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും മന്ത്രി പറഞ്ഞു.

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി സ്വജനപക്ഷപാതം കാട്ടി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് പരാമര്‍ശം നടത്തിയിരുന്നു. ഈ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളുകയും ശൈലജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പരാമര്‍ശം ശരിവയ്ക്കുകയുമായിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് രാജി വയ്ക്കില്ലെന്ന് ശൈലജ വ്യക്തമാക്കിയിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍