UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ഞാന്‍ കോണ്‍ഗ്രസ് വിടുന്നു”: രാഹുല്‍ ഗാന്ധിക്ക് സിഖ് കൂട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാറിന്റെ കത്ത്

ഹൈക്കോടതി തന്നെ ശിക്ഷിച്ചതിനാലാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജി വയ്ക്കുന്നത് എന്ന് കത്തില്‍ സജ്ജന്‍ കുമാര്‍ പറയുന്നു.

താന്‍ കോണ്‍ഗ്രസ് വിടുകയാണ് എന്ന് കാണിച്ച്, പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുന്‍ എംപിയും 1984ലെ ഡല്‍ഹി സിഖ് വിരുദ്ധ കലാപ കേസിലെ പ്രതിയുമായ സജ്ജന്‍ കുമാറിന്റെ കത്ത്. ഇന്നലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഭാഗമായ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ സജ്ജന്‍ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഹൈക്കോടതി തന്നെ ശിക്ഷിച്ചതിനാലാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജി വയ്ക്കുന്നത് എന്ന് കത്തില്‍ സജ്ജന്‍ കുമാര്‍ പറയുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സജ്ജന്‍ കുമാര്‍ അടക്കമുള്ളവരെ വെറുതെ വിട്ട 2013ലെ വിചാരണ കോടതി വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ശിക്ഷാവിധി. ഡിസംബര്‍ 31നകം കീഴടങ്ങാനാണ് സജ്ജന്‍ കുമാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ പിഴയുമിട്ടിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സജ്ജന്‍ കുമാര്‍. 1984 നവംബര്‍ ഒന്നിന് ഡല്‍ഹി രാജ് നഗറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.

“ഒരൊറ്റ സിഖുകാരനും ജീവനോടെയുണ്ടാകരുത്, ഇവരെ കൊല്ലൂ, ഇവര്‍ നമ്മുടെ അമ്മയെ കൊന്നിരിക്കുന്നു”

“സിഖ് കൂട്ടക്കൊലയില്‍ കമല്‍നാഥിന് പങ്കുണ്ടാകാം, അദ്വാനിയ്ക്കും അമിതാഭ് ബച്ചനും പങ്കില്ലേ?”: ആനന്ദ് പട്‌വര്‍ദ്ധന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍