UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈകിയെത്തി, വിമാനത്തില്‍ കയറ്റിയില്ല; ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ എയര്‍ ഇന്ത്യ ജീവനക്കാരിയെ മര്‍ദ്ദിച്ചതായി പരാതി

പൂജയുടെ പരാതി ആദ്യം പൊലീസ് സ്വീകരിച്ചില്ല എന്ന പരാതിയുണ്ട്. എന്നാല്‍ പിന്നീട് പരാതി സ്വീകരിക്കാനും കേസ് എടുക്കാനും പൊലീസ് തയ്യാറായി.

ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ എയര്‍ ഇന്ത്യ ജീവനക്കാരിയെ മര്‍ദ്ദിച്ചതായി പരാതി. ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വൈകിയെത്തിയതിനാല്‍ ബോര്‍ഡിംഗ് പാസ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അക്രമം. ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേയ്ക്കുള്ള യാത്രക്കാരിയാണ് ഡ്യൂട്ടി മാനേജരായ പൂജയെ മര്‍ദ്ദിച്ചത്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിക്കപ്പെട്ടിരിക്കുകയാണ് ഭര്‍ത്താവായ ഉദ്യോഗസ്ഥന്‍. പൂജയുടെ പരാതി ആദ്യം പൊലീസ് സ്വീകരിച്ചില്ല എന്ന പരാതിയുണ്ട്. എന്നാല്‍ പിന്നീട് പരാതി സ്വീകരിക്കാനും കേസ് എടുക്കാനും പൊലീസ് തയ്യാറായി. നേരത്തെ ജീവനക്കാരനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് രവീന്ദ്ര ഗെയ്ക്വാദ് എന്ന ശിവസേന എംപിക്ക് എയര്‍ ഇന്ത്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍