UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ട്ടിക്കിള്‍ 35 എ എടുത്തുകളഞ്ഞാല്‍ ജമ്മു കാശ്മീരില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ബുദ്ധിമുട്ടായിരിക്കും: മെഹബൂബ മുഫ്തി

ആര്‍ട്ടിക്കില്‍ 35 എ ഇല്ലെങ്കില്‍ ജമ്മു കാശ്മീരിലെ ഇന്ത്യയോട് ചേര്‍ത്തത് തന്നെ അപ്രസക്തമാകുമെന്ന് മെഹബൂബ മുഫ്തി ചൂണ്ടിക്കാട്ടി.

ജമ്മു കാശ്മീരിലെ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എ റദ്ദാക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി മുന്‍ മുഖ്യമന്ത്രിമാരായ പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും. 35എ അനുച്ഛേദം റദ്ദാക്കിയാല്‍ ഇന്ത്യന്‍ ദേശീയ പതാക കാശ്മീരില്‍ ഉയര്‍ത്താന്‍ പോയിട്ട് കൊണ്ടുനടക്കാന്‍ പോലും ബുദ്ധിമുട്ടായിരിക്കുമെന്ന് മെഹബുബ മുഫ്തി ശ്രീനഗറില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വലിയ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് ഇത് ഇടയാക്കുമെന്ന് അവര്‍ പറഞ്ഞു. 35 എ ആക്രമിക്കപ്പെട്ടാല്‍ ഏത് പതാകയായിരിക്കും കാശ്മീരികള്‍ ഉയര്‍ത്താന്‍ പോകുന്നത് എന്ന് തനിക്ക് പറയാനാകില്ലെന്നും മെഹബൂബ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 35 എ പ്രകാരം ജമ്മു കാശ്മീര്‍ പെര്‍മനന്റ് റെസിഡന്റ്‌സ് അല്ലാത്ത ഇന്ത്യന്‍ പൗരന്മാര്‍ക്കൊന്നും കാശ്്മീരില്‍ ജോലി തേടാനോ, ഭൂമി വാങ്ങാനോ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ബിസിനസ് നടത്താനോ കഴിയില്ല. ഇതിനെതിരെ കോടതിയില്‍ പോകാനും കഴിയില്ല. 35 എ ചോദ്യം ചെയ്തുള്ള അഞ്ച് ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. ഇതില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വീ ദ സിറ്റിസണ്‍സ് എന്ന എന്‍ജിഒ സുപ്രീം കോടതിയെ സമീപിച്ചത് 2014ലാണ്. 1954ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഉപദേശ പ്രകാരമുള്ള രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയുടെ ഭാഗമായത്.

ആര്‍ട്ടിക്കില്‍ 35 എ ഇല്ലെങ്കില്‍ ജമ്മു കാശ്മീരിലെ ഇന്ത്യയോട് ചേര്‍ത്തത് തന്നെ അപ്രസക്തമാകുമെന്ന് മെഹബൂബ മുഫ്തി ചൂണ്ടിക്കാട്ടി. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ജമ്മു കാശ്മീര്‍ 1947ല്‍ ഇന്ത്യയില്‍ ചേര്‍ന്നത് ഉപാധിയുടെ അടിസ്ഥാനത്തിലാണ്. ആര്‍ട്ടിക്കിള്‍ 35 എ ഒരു ഭാഗമായ ആര്‍ട്ടിക്കിള്‍ 370 ആണ് പ്രധാന ഉപാധി. തിരഞ്ഞെടുപ്പ് വരുമ്പോളെല്ലാം നിര്‍ഭാഗ്യവശാല്‍ കാശ്മീര്‍ ഇന്ത്യയുടെ പൊതുവായ ചര്‍ച്ചകളുടെ ഭാഗമാകുന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് 2013ല്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. തീ കൊണ്ട് കളിക്കരുത് എന്നാണ് കേന്ദ്ര ഭരണാധികാരികളോട് എന്റെ വിനീതമായ അഭ്യര്‍ത്ഥന. അത് അപകടകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. പിന്നെ ചോദ്യം ആര്‍ട്ടിക്കിള്‍ 35 എ എങ്ങനെ സംരക്ഷിക്കാം എന്നായിരിക്കില്ല, ജമ്മു കാശ്മീരിനെ എങ്ങനെ സംരക്ഷിക്കാം എന്നായിരിക്കും. ഒമര്‍ അബ്ദുള്ളയുമായി താന്‍ നിരന്തരം ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിവരുകയാണെന്നും ആര്‍ട്ടിക്കിള്‍ 35എയുടെ സംരക്ഷണത്തിനായി എല്ലാ കക്ഷികളും യോജിച്ച് പോരാടണമെന്നും മെഹബൂബ ആവശ്യപ്പെട്ടു.

35 എ റദ്ദാക്കിയിലാല്‍ കാശ്മീരിലെ സ്ഥിതിഗതികള്‍ അരുണാചല്‍ പ്രദേശിലേക്കാള്‍ വഷളാകുമെന്ന് ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. ഇത് ഭീഷണിയൊന്നുമല്ല. ഞാന്‍ പറയുന്നത് സത്യമാണ്. നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ബാക്കിയെല്ലാം നിങ്ങളുടെ തീരുമാനം. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഭീതിയില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ നഗരത്തിലെ ഒരു ഹോട്ടല്‍ ഭരണസിരാകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

സര്‍ഫാസി നിയമം വീണ്ടും വില്ലനായി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്നും ദളിത് കുടുംബത്തെ വഴിയിലിറക്കി വിട്ട് സ്വകാര്യ ബാങ്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍