UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗഡ്കരി പ്രധാനമന്ത്രിയെങ്കില്‍ ബിജെപിയെ പിന്തുണക്കാമെന്ന് ശിവസേന

ഇത്തവണ തൂക്ക് പാര്‍ലമെന്റാണ് വരാന്‍ പോകുന്നതെന്ന് ശിവസേന നേതാവ് പ്രവചിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഗഡ്കരിയുടെ പേര് വന്നാല്‍ ഞങ്ങള്‍ പിന്തുണക്കും – റാവത്ത് വ്യക്തമാക്കി.

നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ പിന്തുണക്കാമെന്ന് ശിവസേന. പാര്‍ട്ടി എംപിയും വക്താവുമായ സഞ്ജയ് റാവത്ത് ആണ് ഇക്കാര്യം പറഞ്ഞത്. അതേസമയം ബിജെപിയുമായി സഖ്യമുണ്ടാക്കില്ല. ഇത്തവണ തൂക്ക് പാര്‍ലമെന്റാണ് വരാന്‍ പോകുന്നതെന്ന് ശിവസേന നേതാവ് പ്രവചിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഗഡ്കരിയുടെ പേര് വന്നാല്‍ ഞങ്ങള്‍ പിന്തുണക്കും – റാവത്ത് വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് റാവത്ത് ഇക്കാര്യം പറഞ്ഞത്. മുംബൈയില്‍ ബാല്‍ താക്കറെ സ്മാരക നിര്‍മ്മാണത്തിന് 100 കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്ന് ബിജെപിയോടുള്ള പോരില്‍ ശിവസേന അയവ് വരുത്തിയതായും സൂചനയുണ്ട്.

നേരത്തെ എന്‍ഡിഎ വിട്ടിരുന്ന ശിവസേന മോദി സര്‍ക്കാരിനുള്ള പിന്തുണ തുടരുകയായിരുന്നു. റാഫേല്‍ അടക്കമുള്ള വിഷയങ്ങളിലെല്ലാം കോണ്‍ഗ്രസിനൊപ്പം നിന്ന സേന, റാഫേല്‍ കരാറില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അതേസമയം തനിക്ക് പ്രധാനമന്ത്രി സ്ഥാനത്തിന് ആഗ്രഹമില്ലെന്ന് പറഞ്ഞ ഗഡ്കരി. മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാനും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരാനുമാണ് ശ്രമിക്കേണ്ടത് എന്നാണ് പാര്‍ട്ടി യോഗത്തില്‍ പ്രസംഗിച്ചത്. നരേന്ദ്ര മോദിക്ക് പകരം ആര്‍എസ്എസ് കണ്ടുവച്ചിരിക്കുന്ന റിസര്‍വ് പ്രധാനമന്ത്രിയാണ് നിതിന്‍ ഗഡ്കരി എന്നാണ് വിലയിരുത്തല്‍. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതിരിക്കുകയും എന്‍ഡിഎ കക്ഷികള്‍ക്കെല്ലാം കൂടി ഭൂരിപക്ഷം കിട്ടുകയും ചെയ്യുന്ന നിലയുണ്ടായാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും ശബ്ദം ദുര്‍ബലമാകാനിടയുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍