UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞങ്ങളുടെ സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്നാല്‍ മൊത്തം കുഴപ്പമാകും: ചൈന

ഇന്ത്യയുടെ വാദം യുക്തിരഹിതവും ബാലിശമാണ്. അയല്‍ക്കാരന്റെ വീട്ടില്‍ ഇഷ്ടപ്പെടാത്ത കാര്യം നടന്നുവെന്ന് പറഞ്ഞ് ആ വീട്ടില്‍ അതിക്രമിച്ച് കയറുന്ന പോലെയാണ് ഇതെന്ന് ചൈനീസ് വക്താവ് അഭിപ്രായപ്പെട്ടു.

തങ്ങളുടെ സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്നാല്‍ സര്‍വത്ര അരാജകത്വമായിരിക്കും ഫലമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. തങ്ങളുടെ പരമാധികാരത്തില്‍ കടന്നുകയറാന്‍ ഒരു രാജ്യത്തേയും അനുവദിക്കില്ലെന്നും ഡോക്ലാം അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈന വ്യക്തമാക്കി. ഞങ്ങളുടെ റോഡ് നിര്‍മ്മാണത്തിന്റെ പേര് പറഞ്ഞ് ഇന്ത്യ അതിര്‍ത്തി ലംഘിച്ച് കടന്നുകയറുകയാണ് ചെയ്തത് – ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിംഗ് പറഞ്ഞു.

ഇന്ത്യയുടെ വാദം യുക്തിരഹിതവും ബാലിശമാണ്. അയല്‍ക്കാരന്റെ വീട്ടില്‍ ഇഷ്ടപ്പെടാത്ത കാര്യം നടന്നുവെന്ന് പറഞ്ഞ് ആ വീട്ടില്‍ അതിക്രമിച്ച് കയറുന്ന പോലെയാണ് ഇതെന്ന് ചൈനീസ് വക്താവ് അഭിപ്രായപ്പെട്ടു. അതേ മാനദണ്ഡത്തില്‍ അതിര്‍ത്തിക്ക് സമീപം ഇന്ത്യന്‍ ഭൂപ്രദേശത്ത് ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു ഭീഷണിയായി കണ്ട് ചൈന ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് കടന്നുകയറിയാല്‍ എന്തായിരിക്കും സ്ഥിതി അത് മൊത്തത്തില്‍ കുഴപ്പമുണ്ടാക്കില്ലേ – വക്താവ് ചോദിച്ചു.

ഇന്ത്യ – ചൈന – ഭൂട്ടാന്‍ ട്രൈ ജംഗ്ഷനായി അറിയപ്പെടുന്ന ഡോക്ലാമുമായി ബന്ധപ്പെട്ട്, സിക്കിം അതിര്‍ത്തില്‍ ഇന്ത്യ, ചൈന സൈന്യങ്ങള്‍ തമ്മില്‍ ജൂണ്‍ മുതല്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഡോക്ലാം ചൈനയും ഭൂട്ടാനും അവകാശവാദം ഉന്നയിക്കുന്ന പ്രദേശമാണ്. മേഖലയില്‍ ചൈന റോഡ് നിര്‍മ്മിക്കുന്നതിനെതിരെ ഭൂട്ടാന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഭൂട്ടാന്റെ വാദത്തിന് പിന്തുണ നല്‍കുന്ന ഇന്ത്യ, സിലിഗുഡി മേഖലയുമായി വളരെ അടുത്തുനില്‍ക്കുന്ന ചൈനയുടെ റോഡ് നിര്‍മ്മാണത്തെ ഭീഷണിയായാണ് കാണുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍