UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവസരം തന്നാല്‍ പെട്രോള്‍ വില പകുതിയാക്കി തരാം, ബിജെപിക്ക് വേണ്ടി പ്രചാരണത്തിനില്ല: ബാബ രാം ദേവ്‌

ഇന്ധന വില കുറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മോദി ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പശുവിനെ മതപരമായി മൃഗമായി കാണരുതെന്നും രാംദേവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തനിക്ക് അവസരം തരുകയാണെങ്കില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ പകുതിയാക്കി കുറച്ചുതരാമെന്ന് പ്രമുഖ യോഗ വ്യവസായി ബാബ രാംദേവ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും രാം ദേവ് പറഞ്ഞു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാംദേവ് ബിജെപിക്കും നരേന്ദ്ര മോദിക്കും വേണ്ടി സജീവമായി പ്രചാരണം നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് പാര്‍ട്ടിയില്ല. പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും രാംദേവ് പറഞ്ഞു. ഇന്ധന വില കുറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മോദി ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പശുവിനെ മതപരമായി മൃഗമായി കാണരുതെന്നും രാംദേവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍