UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ കന്യകയാണോ? നിങ്ങള്‍ക്ക് എത്ര ഭാര്യമാരുണ്ട്? ഐജിഐഎംഎസിലെ മാരേജ് ഡിക്ലറേഷന്‍ ഫോം വിവാദമാകുന്നു

അടുത്തിടെ മരിച്ച കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ഐജിഐഎംഎസ് ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് മൃതദേഹം ചുമന്ന് നടന്നത് വലിയ വാര്‍ത്തയും വിവാദവുമായിരുന്നു.

പാറ്റ്‌ന ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (ഐജിഐഎംഎസ്) ജീവനക്കാര്‍ക്കുള്ള മാരേജ് ഡിക്ലറേഷന്‍ ഫോം വലിയ വിവാദമായി മാറിയിരിക്കുകയാണ്. സ്ത്രീ ജീവനക്കാരോട് കന്യകാത്വം സംബന്ധിച്ചും പുരുഷ ജീവനക്കാരോട് ഭാര്യമാരുടെ എണ്ണം സംബന്ധിച്ചുമൊക്കെ ചോദിച്ചിരിക്കുന്നതാണ് വിവാദമാകുന്നത്. പുരുഷന്മാരോട് നിങ്ങളുടെ ഭാര്യ മരിച്ചതാണോ? എന്നും നിങ്ങളൊരു ബാച്ചിലറാണോ? എന്നുമെല്ലാം ചോദിച്ചിരിക്കുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളോടും നിങ്ങളുടെ ഭര്‍ത്താവിന് വേറെ ഭാര്യയോ ഭാര്യമാരോ ഉണ്ടോ എന്ന് ചോദിച്ചിരിക്കുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഫോം സാധാരണമാണെന്നും 1984ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത് മുതല്‍ ഇത്തരം ഫോമുണ്ടെന്നും ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.മനീഷ് മണ്ഡല്‍ വാദിക്കുന്നു. ഈ ഫോം എല്ലാ ജീവനക്കാരും പൂരിപ്പിക്കണം. ഇത് കേന്ദ്ര സര്‍വീസ് ചട്ടങ്ങളുടെ ഭാഗമാണ്. ഡല്‍ഹി എയിംസിലും (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സമാനമായ ഫോമാണുള്ളതെന്നും കേന്ദ്രസര്‍ക്കാരും എയിംസുമെല്ലാം ഫോം മാറ്റിയാല്‍ തങ്ങളും ഫോം മാറ്റാന്‍ തയ്യാറാണെന്നും മനീഷ് മണ്ഡല്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

എന്നാല്‍ കന്യകാത്വം സംബന്ധിച്ച അന്വേഷണം ശരിയല്ലെന്ന് മനീഷ് മണ്ഡല്‍ പറഞ്ഞു. നിങ്ങള്‍ വിവാഹിതന്‍ വിവാഹിത ആണോ എന്ന് മാത്രമാണ് അന്വേഷിക്കേണ്ടത് എന്നാണ് വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ ചട്ടങ്ങള്‍ പാലിക്കാതെ നിവര്‍ത്തിയില്ല. ഏതെങ്കിലും ജീവനക്കാര്‍ പെട്ടെന്ന് മരിച്ചുപോയാല്‍ അവരുടെ അവകാശം പറഞ്ഞ് ആരെങ്കിലും പുതുതായി വന്ന പ്രശ്‌നമുണ്ടാക്കാതിരിക്കാനുള്ള മുന്‍ കരുതലാണ് ഇതെല്ലാമെന്നാണ് മനീഷ് മണ്ഡലിന്റെ വിശദീകരണം. അടുത്തിടെ മരിച്ച കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ഐജിഐഎംഎസ് ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് മൃതദേഹം ചുമന്ന് നടന്നത് വലിയ വാര്‍ത്തയും വിവാദവുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍