UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടിപി വധക്കേസ് കുറ്റവാളികള്‍ക്ക് വഴിവിട്ട് പരോള്‍: സര്‍ക്കാര്‍ നടപടി വിവാദത്തില്‍

വഴിവിട്ട് പരോള്‍ അനുവദിച്ചത് വ്യക്തമാക്കുന്ന രേഖാ മൂലമുളള തെളിവുകള്‍ സഹിതം ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമ ജയില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ വഴിവിട്ട് പരോള്‍ നല്‍കുന്നതായി പരാതി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പികെ കുഞ്ഞനന്തന് 134 ദിവസവും, പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്താക്കിയ കെസി രാമചന്ദ്രന് മൂന്ന് മാസത്തെയും പരോള്‍ ആണ് നല്‍കിയിരിക്കുന്നത്. ചട്ടപ്രകാരം ഒരു വര്‍ഷം പരമാവധി ലഭിക്കാവുന്ന പരോള്‍ 60 ദിവസമാണ്.

വഴിവിട്ട് പരോള്‍ അനുവദിച്ചത് വ്യക്തമാക്കുന്ന രേഖാ മൂലമുളള തെളിവുകള്‍ സഹിതം ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമ, ജയില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. മുഹമ്മദ് ഷാഫി അടക്കമുളള മറ്റു പ്രതികള്‍ക്കും ചട്ടങ്ങള്‍ മറികടന്നുളള പരോള്‍ ലഭിച്ചിട്ടുണ്ടെന്ന് പരാതിയില്‍ കെകെ രമ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് രമയുടെ ആവശ്യം. രണ്ട് മാസം മുമ്പും ഇത്തരം ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയൊന്നുമുണ്ടായിട്ടില്ല. ചട്ടലംഘനങ്ങള്‍ തുടരുകയും ചെയ്തു. നിലവില്‍ കുഞ്ഞനന്തനും രാമചന്ദ്രനും പരോളിലാണെന്നാണ് വിവരം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍