UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മമതയുടെ തലയ്ക്ക് വില 11 ലക്ഷം; വിലയിട്ട ബിജെപി നേതാവിന്റെ തലയ്ക്ക് 22 ലക്ഷം

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി എന്നിവര്‍ക്കെതിരായ ഫത്വകളിലൂടെ വിവാദമുണ്ടാക്കിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തലയ്ക്ക് 11 ലക്ഷം രൂപ വിലയിട്ട ബിജെപി നേതാവിന് മറുപടിയുമായി മുസ്ലീം പുരോഹിതന്‍. ബിജെപി നേതാവിന്റെ തലയ്ക്ക് 22 ലക്ഷം രൂപയാണ് ഫത്വകളിലൂടെ വിവാദം സൃഷ്ടിച്ചിട്ടുള്ള നൂര്‍ ഉള്‍ റഹ്മാന്‍ ബര്‍കതി വിലയിട്ടിരിക്കുന്നത്. കൊല്‍ക്കത്ത ടിപ്പു സുല്‍ത്താന്‍ ഷാഹി പള്ളിയിലെ ഇമാമാണ് ബര്‍കതി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി എന്നിവര്‍ക്കെതിരായ ഫത്വകളിലൂടെ വിവാദമുണ്ടാക്കിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം.

യുവമോര്‍ച്ച നേതാവായ യോഗേഷ് വര്‍ഷ്്‌ണേയ് ആണ് അലിഗഡില്‍ നടത്തിയ പ്രസംഗത്തില്‍ വിവാദ പ്രസംഗം നടത്തിയത്. കൊല്‍ക്കത്തയില്‍ ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട അക്രമത്തെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് ലാത്തി ചാര്‍ജ് ചെയതതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു യോഗേഷ്. യോഗേഷിന്റെ പ്രസ്താവന വലിയ വിവാദമായിരിക്കുന്നതിന് ഇടയിലാണ് യോഗേഷിന്റെ തലവെട്ടുന്നവര്‍ക്ക് 22 ലക്ഷം രൂപ വാഗ്ദാനവുമായി ഇമാം രംഗത്തെത്തിയത്.

മമത ബാനര്‍ജി എന്റെ സഹോദരിയെ പോലെയാണ്. അവരോട് വളരെയധികം ബഹുമാനമുണ്ട്. ആ ബിജെപി നേതാവിന്റെ തലയെടുക്കുന്നത് ആരായാലും അവര്‍ക്ക് ഞാന്‍ 22 ലക്ഷം രൂപ പാരിതോഷികം തരും. ഫാഷിസ്റ്റുകളായ ആര്‍എസ്എസ് ബിജെപിക്കാരില്‍ നിന്ന് ഇതേ പ്രതീക്ഷിക്കാന്‍ കഴിയൂ എന്നും ഇമാം പറഞ്ഞു. മമത ബാനര്‍ജിയ്‌ക്കെതിരായ ബിജെപി നേതാവിന്റെ പ്രസ്താവനയ്ക്കതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും തൃണമൂല്‍ എംപിമാരെ കൂടാതെ കോണ്‍ഗ്രസിന്റേയും ഇടതു പാര്‍ട്ടികളുടേയും അംഗങ്ങളും ബിഎസ്പി, എസ് പി എംപിമാരും പ്രതിഷേധമുയര്‍ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍