UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് ആരെയെങ്കിലും പ്രധാനമന്ത്രിയാക്കാനുള്ള തിരഞ്ഞെടുപ്പല്ല, ഇത് ഭരണഘടനയെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്: തേജസ്വി യാദവ്‌

ഇത് രാജ്യത്തെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പാണ്. സിബിഐ, ആര്‍ബിഐ പോലുള്ള സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്.

മഹാസഖ്യത്തിന്റെ ഭാഗമായ കക്ഷികളൊന്നും തന്നെ ആരാണ് അടുത്ത പ്രധാനമന്ത്രി എന്ന് ചര്‍ച്ച ചെയ്യാറില്ലെന്ന് ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. കര്‍ഷക ആത്മഹത്യയെക്കുറിച്ചും സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്തതിനെ പറ്റിയും യുവാക്കളുടെ തൊഴിലില്ലായ്മയെക്കുറിച്ചുമെല്ലാമാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഇത് രാജ്യത്തെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പാണ്. ഇത് ആരെയെങ്കിലും പ്രധാനമന്ത്രിയാക്കാനുള്ള തിരഞ്ഞെടുപ്പല്ല. ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്. സിബിഐ, ആര്‍ബിഐ പോലുള്ള സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്.

നിലവില്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ നിലയാണ്. പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരെ ആര്‍ക്കും ശബ്ദിക്കാനാകാത്ത അവസ്ഥയാണ്. എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ അന്വേഷണ ഏജന്‍സികളെ വിട്ട് നിങ്ങളെ ജയിലിലടക്കും. മോദിയുടേയും അമിത് ഷായുടേയും അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് സഖ്യകക്ഷികള്‍ ഓരോരുത്തരായി മുന്നണി വിടാന്‍ കാരണം – തേജസ്വി പറഞ്ഞു. മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഉപേന്ദ്ര കുശ്വാഹ രാജിവയ്ക്കുകയും കുശ്വാഹയുടെ പാര്‍ട്ടി എന്‍ഡിഎ വിട്ട് ബിഹാറില്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമാവുകയും ചെയ്തിരുന്നു. സഹോദരന്‍ തേജ് പ്രതാപുമായുള്ള പ്രശ്‌നങ്ങള്‍ വീട്ടില്‍ പരിഹരിക്കുമെന്നും തേജസ്വി പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് പ്രതിപക്ഷ കക്ഷികളാരും തന്നെ സ്റ്റാലിന്റെ അഭിപ്രായത്തെ പിന്തുണച്ചിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍