UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു സ്ത്രീയെ മുസ്ലീം കാമുകന്‍ കൊന്നു എന്ന ആരോപിച്ച് കര്‍ണ്ണാടകയില്‍ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം

പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കര്‍ണാടകയില്‍ വര്‍ഗ്ഗീയ ധ്രൂവീകരണം നടത്താനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ തുടരുന്നു. ഒരു സ്ത്രീയെ അവരുടെ മുസ്ലീം കാമുകന്‍ കൊന്നു എന്ന ആരോപണം ഉന്നയിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ ബിദാര്‍ പട്ടണത്തിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ചൊവ്വാഴ്ച ഇരച്ചുകയറിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനുവരി 28ന് സ്ത്രീ മരിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ബിജെപി എംപി ഭഗവന്ത് ഖുബയുടെ നേതൃത്വത്തിലുള്ള അക്രമികള്‍ മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ബിദാറിലെ പഴയ പട്ടണ പ്രദേശത്തേക്ക് ഇരച്ചുകയറുകയായിരുന്നു.

ഇവര്‍ക്ക് പട്ടണത്തിലെ അംബേദ്കര്‍ സര്‍ക്കിളില്‍ പ്രതിഷേധ സമ്മേളനം നടത്താനുള്ള അനുമതി മാത്രമാണ് നല്‍കിയിരുന്നതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്ക് വ്യത്യസ്ത സംഘങ്ങളായി കടന്നുകയറി അ്ക്രമണം നടത്താനുള്ള ഹിന്ദു തീവ്രവാദികളുടെ ശ്രമമാണ് ലാത്തിച്ചാര്‍ജ്ജില്‍ കലാശിച്ചതെന്നും പൊലീസ് വിശദീകരിക്കുന്നു. ബാല്‍കി താലൂക് എന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തത്. ഇവരുടെ അയല്‍ക്കാരനായ ഷംസുദ്ദീനാണ് കൊലപാതകി എന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. എന്നാല്‍ ഷംസുദ്ദീന്‍ ഞായറാഴ്ച തന്നെ പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു.

മരിച്ച വ്യക്തിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും അവരുടെ കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും നടത്തണമെന്ന് ആവശ്യപ്പെട്ട പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രാദേശിക എംപിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം പറഞ്ഞെങ്കിലും പിന്നീട് മുസ്ലീം ഭൂരിപക്ഷ പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കാന്‍ അവര്‍ ശ്രമിക്കുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

(Representational image)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍