UPDATES

വാര്‍ത്തകള്‍

ആദായനികുതി റെയ്ഡുകളെ പ്രചാരണായുധമാക്കി മോദി; രാജ്യവ്യാപക റെയ്ഡുകളില്‍ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

അതേസമയം രാജ്യവ്യാപക റെയ്ഡില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. റവന്യു സെക്രട്ടറിയെ തിഞ്ഞെടുപ്പ് കമ്മീഷന്‍ വിളിപ്പിച്ചു.

റെയ്ഡുകള്‍ വിവേചനരഹിതവും രാഷ്ട്രീയപ്രേരതമല്ലാത്തതുമാകണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശനം നിര്‍ദ്ദേശം സര്‍ക്കാരിനുണ്ടായിരിക്കെ, ഇത് അവഗണിക്കുന്ന തരത്തില്‍ ആദായനികുതി റെയ്ഡുകളെ തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ നടത്തിയ റെയ്ഡുകള്‍ പരാമര്‍ശിച്ചാണ് മോദി ഇക്കാര്യം പറഞ്ഞത്.

കള്ളന്മാര്‍ ആരെന്ന് ഇപ്പോള്‍ ബോധ്യമായതായി മോദി പറഞ്ഞു. മധ്യപ്രദേശില്‍ കഴിഞ്ഞ മൂന്ന് മാസത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ കോടികളുടെ അഴിമതി നടന്നതായാണ് മോദി പറഞ്ഞത്. റെയ്ഡുകള്‍ക്കിടെ ആദായ നികുതി ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചതായി പ്രധാനമന്ത്രി ആരോപിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ അത് പുറത്തുവിട്ടപ്പോള്‍ അവര്‍ ഓടിപ്പോയി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ റായില്‍ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം രാജ്യവ്യാപക റെയ്ഡുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. റവന്യു സെക്രട്ടറിയെ തിഞ്ഞെടുപ്പ് കമ്മീഷന്‍ വിളിപ്പിച്ചു. പരിശോധനയുടെ വിശദാംശങ്ങള്‍ അറിയാനാണ് വിളിപ്പിച്ചത്. തോന്നിയ പോലെ റെയ്ഡ് നടത്തരുതെന്നും റെയ്ഡുകള്‍ വിവേചനരഹിതമായിരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തന്നെ ധനമന്ത്രാലയത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. റവന്യു സെക്രട്ടറിക്ക് ഇക്കാര്യം പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തും നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍