UPDATES

അഴിമുഖത്തിന് ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് പബ്ലിക്-സ്പിരിറ്റഡ് മീഡിയ ഫൌണ്ടേഷന്‍ ഗ്രാന്‍ഡ്

ഫൌണ്ടേഷന്‍ മലയാളത്തില്‍ ഗ്രാന്‍ഡ് നല്‍കുന്ന രണ്ടാമത്തെ സ്ഥാപനമാണ് അഴിമുഖം

ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് പബ്ലിക്-സ്പിരിറ്റഡ് മീഡിയ ഫൌണ്ടേഷന്റെ ഗ്രാന്‍ഡ് അഴിമുഖത്തിന്. അസിം പ്രേംജി, ആമിര്‍ഖാന്‍ തുടങ്ങി നിരവധി പ്രമുഖരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് പബ്ലിക്-സ്പിരിറ്റഡ് മീഡിയ ഫൌണ്ടേഷന്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതും ജനപക്ഷത്ത് നില്‍ക്കുന്നതുമായ മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഗ്രാന്‍ഡ് അനുവദിക്കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ടി എന്‍ നൈനാന്‍ അദ്ധ്യക്ഷനായ ഫൌണ്ടേഷനില്‍ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയടക്കമുള്ളവര്‍ ട്രസ്റ്റികളാണ്.

നിലവില്‍ ദി കാരവന്‍, ദി വൈര്‍, ആള്‍ട്ട്ന്യൂസ്, ഡൌണ്‍ ടു എര്‍ത്ത് തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് പബ്ലിക്-സ്പിരിറ്റഡ് മീഡിയ ഫൌണ്ടേഷന്‍ ഗ്രാന്‍ഡ് നല്‍കുന്നുണ്ട്. ഫൗണ്ടേഷന്‍ മലയാളത്തില്‍ ഗ്രാന്‍ഡ് നല്‍കുന്ന രണ്ടാമത്തെ സ്ഥാപനമാണ് അഴിമുഖം. ഡൂള്‍ ന്യൂസാണ് ആദ്യ മലയാള ന്യൂസ് പോര്‍ട്ടല്‍.

2013ല്‍ ആരംഭിച്ച അഴിമുഖം വേറിട്ട മാധ്യമ സംസ്കാരവുമായി കഴിഞ്ഞ അഞ്ചു വര്‍ഷമായി മലയാളിയുടെ ഓണ്‍ലൈന്‍ വാര്‍ത്താ ഇടത്തില്‍ ഇടപെടല്‍ നടത്തി വരികയാണ്. അഴിമുഖത്തിന്റെ മുന്‍പോട്ടുള്ള യാത്രയില്‍ ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് പബ്ലിക്-സ്പിരിറ്റഡ് മീഡിയ ഫൌണ്ടേഷന്‍ ഗ്രാന്‍ഡ് വലിയ കരുത്താകും എന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ അഴിമുഖത്തെ പ്രാപ്തരാക്കിയ വായനക്കാരോട് ഈയവസരത്തില്‍ നന്ദി അറിയിക്കുന്നു.

എഡിറ്റര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍