UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിരോധ സഹകരണം ശക്തമാക്കുമെന്ന് ട്രംപും മോദിയും: അമേരിക്കയുമായി 200 കോടി ഡോളറിന്റെ ഡ്രോണ്‍ കരാര്‍

നേവിയ്ക്ക് വേണ്ടിയാണ് 22 ഡ്രോണുകള്‍ വാങ്ങുന്നത്. നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്.

ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ ചര്‍ച്ചയില്‍ ധാരണ. പ്രിഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ അമേരിക്ക ഇന്ത്യക്ക് നല്‍കും. 200 കോടി ഡോളറിന്റെ (രണ്ട് ബില്യണ്‍ ഡോളര്‍) കരാറാണ് അമേരിക്ക അംഗീകരിച്ചിരിക്കുന്നത്. ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി കാണുന്ന തരത്തിലാണ് കരാറെന്ന് ഇരു രാജ്യങ്ങളുടേയും സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. സമുദ്രസുരക്ഷയില്‍ സഹകരണം ശക്തമാക്കാന്‍ ധാരണയായിട്ടുണ്ട്.

നേവിയ്ക്ക് വേണ്ടിയാണ് 22 ഡ്രോണുകള്‍ വാങ്ങുന്നത്. നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്. ഇന്ത്യക്ക് എഫ് 16, എഫ് എ 18 യുദ്ധവിമാനങ്ങളും അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ട്. അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകള്‍, സി 17 വിമാനങ്ങള്‍ എന്നിവയും നല്‍കും. യുഎസ് – ഇന്ത്യ ഡിഫന്‍സ് ടെക്‌നോളജി ആന്‍ഡ് ട്രേഡ് ഇനിഷ്യേറ്റീവിനെ (ഡിടിടിഐ) ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ജൂലായില്‍ ഇന്ത്യന്‍ സമുദ്രത്തില്‍ നടത്തുന്ന മലബാര്‍ നാവികാഭ്യാസത്തിന്റെ പ്രാധാന്യവും പ്രസിഡന്റ് ട്രംപ് അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയും അമേരിക്കയും ജപ്പാനും ചേര്‍ന്ന് നടത്തുന്ന നാവികാഭ്യാസമാണിത്. വജ്രപ്രഹാര്‍ എന്ന പ്രത്യേക സൈനികാഭ്യാസം, റെഡ് ഫ്‌ളാഗ് എന്ന വ്യോമ സേനാ അഭ്യാസം, കരസേനകള്‍ നടത്തുന്ന യുദ്ധ് അഭ്യാസ് എന്ന സൈനികാഭ്യാസം എന്നിവയും ഇരു രാജ്യങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍