UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ യുഎൻ മനുഷ്യാവകാശ കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു; ഏറ്റവും കൂടുതല്‍ വോട്ടോടെ

18 അംഗരാജ്യങ്ങളെയാണ് പുതുതായി കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുത്തത്. ഏഷ്യ പസിഫിക് വിഭാഗത്തില്‍ ഇന്ത്യ 188 വോട്ട് നേടി.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേയ്്ക്ക് ഇന്ത്യ തിരഞ്ഞെടുക്ക്‌പ്പെട്ടു. ഏറ്റവുമധികം വോട്ടോട് കൂടിയാണ് ഇന്ത്യ മനുഷ്യാവകാശ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2019 ജനുവരി മുതല്‍ മൂന്ന് വര്‍ഷത്തേയ്ക്കാണ് അംഗത്വ കാലാവധി. ഏഷ്യ പസിഫിക് വിഭാഗത്തില്‍ ഇന്ത്യ 188 വോട്ട് നേടി.

193 അംഗ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മനുഷ്യാവകാശ കൗണ്‍സിലിലേയ്ക്കുള്ള പുതിയ അംഗങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. 18 അംഗരാജ്യങ്ങളെയാണ് പുതുതായി കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുത്തത്. ഏറ്റവും കുറഞ്ഞത് 97 വോട്ടാണ് കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടത്. ഇന്ത്യക്ക് പുറമെ ബഹ്‌റൈന്‍, ബംഗ്ലാദേശ്, ഫിജി, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളും ഏഷ്യപസിഫിക് വിഭാഗത്തില്‍ മത്സരത്തിനുണ്ടായിരുന്നു. ഈ വിജയം അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്നതാണ് എന്ന് യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ സയിദ് അക്ബറുദ്ദീന്‍ അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍