ആദ്യ മണിക്കൂറുകളിൽ ഫലം കോൺഗ്രസ്- ജെ ഡി എസ് സഖ്യത്തിന് അനുകൂലം.
കർണാടകയിൽ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭ മണ്ഡലങ്ങളിലേക്കും ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോെട്ടണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ മണിക്കൂറുകളിൽ ഫലം കോൺഗ്രസ്- ജെ ഡി എസ് സഖ്യത്തിന് അനുകൂലം.
വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളിൽ രാംനഗർ, ജമഗണ്ഡി നിയമസഭാ മണ്ഡലങ്ങളിൽ യഥാക്രമം ജെ. ഡി എസ്, കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ ആണ് ലീഡ് ചെയ്യുന്നത്. രാംനഗറിൽ ജെ ഡി എസ് സ്ഥാനാർഥി അനിത കുമാരസ്വാമിക്ക് 14000 വോട്ടിന്റെ ലീഡുണ്ട്. ജമഗണ്ഡിയിൽ കോൺഗ്രസ്സ് സ്ഥാനാർഥി പതിനായിരത്തിനു മുകളിൽ വോട്ടിനു ആണ് ലീഡ് ചെയ്യുന്നത്.
അതെ സമയം യെദിയൂരപ്പയുടെ മകൻ സ്ഥാനാർഥി ആയി മത്സരിച്ച ഷിമോഗയിൽ ബി ജെ പി ലീഡ് ചെയ്യുന്നുണ്ട്. 4000 വോട്ടിന്റെ ലീഡ് ആണ് രാഘവേന്ദ്രക്കുള്ളത്. ബെല്ലാരിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ ലീഡ് 85000 വോട്ടുകൾക്കാണ്, കനത്ത തിരിച്ചടി ആണ് ബി ജെ പിക്ക് ബെല്ലാരിയിൽ ഉണ്ടായിരിക്കുന്നത്. മാണ്ഡ്യയിലും ബി ജെ പി സ്ഥാനാർഥി പുറകിൽ ആണ്.