UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഖത്തര്‍ പ്രതിസന്ധി; ഒരു രാജ്യത്തിന്റെ പരമാധികാരത്തിലും ആഭ്യന്തരകാര്യങ്ങളിലും മറ്റുള്ളവര്‍ ഇടപെടരുതെന്ന് ഇന്ത്യ

ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ട് പോകണമെന്ന് ഇന്ത്യ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു

ഖത്തറിനെതിരായി സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ നടത്തുന്ന നീക്കം ഗള്‍ഫ് മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി
വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പ്‌ ഇറക്കി. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ ഉരുത്തിരിഞ്ഞിട്ടുള്ള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ട് പോകണമെന്നാണ് ഇന്ത്യക്ക് പറയാനുള്ളത്. അന്താരാഷ്ട്ര മര്യാദകള്‍, രാജ്യങ്ങളുടെ പരമാധികാരം, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍ എന്നിവ പ്രധാനമാണ്.

ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുടെ പുരോഗതിക്ക് ഭീകരവാദം, മതപരമായ അസഹിഷ്ണുത തുടങ്ങിയവ വലിയ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് മേഖലയുടെ രാഷ്ട്രീയ സ്ഥിരതയെ മാത്രമല്ല, അന്താരാഷ്ട്രതലത്തില്‍ സമാധാനത്തിനും വലിയ ഭീഷണിയാകുന്നുണ്ട്. സമാധാനം നിലനിര്‍ത്താന്‍ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇന്ത്യയ്ക്ക് എല്ലാ ജിസിസി രാജ്യങ്ങളുമായും അടുത്ത സൗഹൃദമാണുള്ളത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുമായി 80 ലക്ഷത്തിലധികം പ്രവാസികളുണ്ട്. എല്ലാ രാജ്യങ്ങളുമായും നിരന്തര ബന്ധം പുലര്‍ത്തുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് എല്ലാ രാജ്യങ്ങളും സുരക്ഷ ഉറപ്പ് തന്നിട്ടുണ്ട്. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഇന്ത്യന്‍ എംബസിയുമായോ കോണ്‍സുലേറ്റുമായോ ബന്ധപ്പെടണമെന്ന് എല്ലാ ഗള്‍ഫിലെ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ത്ഥിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍