UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ: പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ത്യ മരവിപ്പിച്ചു

കുല്‍ഭൂഷണ്‍ ജാദവുമായി ബന്ധപ്പെടാന്‍ അവസരം നല്‍കണമെന്ന് ഇന്ത്യ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്ഥാന്‍ അത് തള്ളുകയായിരുന്നു

കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാന്റെ നടപടിയില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ത്യ മരവിപ്പിച്ചു. കുല്‍ഭൂഷണ്‍ ജാദവുമായി ബന്ധപ്പെടാന്‍ അവസരം നല്‍കണമെന്ന് ഇന്ത്യ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്ഥാന്‍ അത് തള്ളുകയായിരുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വിഘടനവാദം വളര്‍ത്തുകയും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ചാരപ്പണി നടത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. പട്ടാളക്കോടതിയാണ് കഴിഞ്ഞ ദിവസം ജാദവിന് വധശിക്ഷ വിധിച്ചത്. ജാദവ് റോയുടെ ചാരനാണെന്നാണ് പാകിസ്ഥാന്റെ ആരോപണം. ജാദവിന്റെ വധശിക്ഷയുമായി മുന്നോട്ട് പോയാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍