UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രണ്ട് പൈലറ്റുമാരുള്ള ഇന്ത്യന്‍ വ്യോമസേനാ വിമാനം ചൈനീസ് അതിര്‍ത്തിക്ക് സമീപം കാണാതായി

അസമിലെ തേസ്പുരില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കാണാതായിരിക്കുന്നത്. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്.

പരിശീലനപ്പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനാ വിമാനം ചൈനീസ് അതിര്‍ക്കടുത്ത് വച്ച് കാണാതായി. വ്യോമസേനയുടെ സുഖോയ്-30 വിമാനമാണ് കാണാതായത്. അസമിലെ തേസ്പുരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഡോളാസംഗില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കാണാതായിരിക്കുന്നത്. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്.

തേസ്പുരിന് വടക്ക് 60 കിലോമീറ്റര്‍ ദൂരെ വച്ചാണ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. എല്ലാ ദിവസവുമുള്ള പതിവ് പരിശീലനത്തിനുപോയതാണ് വിമാനം. 9.30ന് പുറപ്പെട്ട വിമാനവുമായി 11.30ഓട് കൂടി ബന്ധം നഷ്ടപ്പെടുകയായിരുന്നു.
വ്യോമസേന തിരച്ചില്‍ ആരംഭിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍