UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എവറസ്റ്റ് കീഴടക്കിയ ഇന്ത്യക്കാരനെ കാണാനില്ല

ഇന്നലെ ഉച്ചയോടെ രവികുമാര്‍ എവറസ്റ്റിന് മുകളിലെത്തി വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയിരുന്നു.

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാരനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. നേപ്പാള്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള രവികുമാറിനെയാണ് കാണാതായിരിക്കുന്നത്. ലോവര്‍ ക്യാമ്പിലേയ്ക്കുള്ള മടക്കയാത്രയ്ക്കിടെയാണ് രവികുമാറുമായുള്ള ബന്ധം നഷ്ടമായിരിക്കുന്നത്.

ഇന്നലെ ഉച്ചയോടെ രവികുമാര്‍ വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി എവറസ്റ്റിന് മുകളിലെത്തിയതായി അരുണ്‍ ട്രെക്‌സ് മാനേജിംഗ് ഡയറക്ടര്‍ ചെവാങ് ഷെര്‍പ്പയെ ഉദ്ധരിച്ച് നേപ്പാളിലെ ഹിമാലയന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. രവികുമാറിന്റെ ഗൈഡ് ലക്പ വ്യോംഗ്യ ഷെര്‍പ്പയെ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍