UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയില്‍ സ്ത്രീകളോടുള്ള ബഹുമാനം വാചകമടി മാത്രം: പിവി സിന്ധു

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രൂക്ഷമായി തുടരുകയാണ്. മീ ടൂ പോലുള്ള കാംപെയിനുകള്‍ സ്ത്രീകള്‍ക്ക് അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ ധൈര്യം നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ സ്ത്രീകളെ ബഹുമാനിര്രുന്നു എന്നെല്ലാം പുരുഷന്മാര്‍ പറയുമെങ്കിലും ഭൂരിഭാഗം പേരുടേയും പ്രവൃത്തികളില്‍ ഇത് കാണാറില്ലെന്ന് ബാഡ്മിന്റണ്‍ താരവും ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേകാവുമായ പിവി സിന്ധു. ഹൈദരബാദ് സിറ്റി പൊലീസ് അടക്കമുള്ളവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഔട്ട് എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിവി സിന്ധു. നിരവധി വിദേശരാജ്യങ്ങളില്‍ പോയിട്ടുണ്ട്. അവരെല്ലാം സ്ത്രീകളെ ബഹുമാനിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ പറച്ചില്‍ മാത്രമേ കാര്യമായിട്ടുള്ളൂ. വളരെ കുറച്ച് പേര്‍ മാത്രമാണ് ഇത് പ്രവൃത്തിയില്‍ കാണിക്കുന്നത് – സിന്ധു വിമര്‍ശിച്ചു.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രൂക്ഷമായി തുടരുകയാണ്. മീ ടൂ പോലുള്ള കാംപെയിനുകള്‍ സ്ത്രീകള്‍ക്ക് അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ ധൈര്യം നല്‍കിയിട്ടുണ്ട്. സ്ത്രീകളോടുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സമീപനങ്ങളില്‍ പതിയെ പോസിറ്റീവായ മാറ്റങ്ങള്‍ വരുന്നുണ്ടെന്നും പിവി സിന്ധു അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍