UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുനമ്പത്ത് മത്സ്യത്തൊഴിലാളി ബോട്ടിനെ ഇടിച്ചിട്ടത് ഇന്ത്യന്‍ കപ്പല്‍ എംവി ദേശശക്തി

ചെന്നൈയില്‍ നിന്ന് ഇറാഖിലെ ബസ്രയിലേയ്ക്ക് പോവുകയായിരുന്നു കപ്പല്‍. മൂന്ന് മത്സ്യത്തൊഴിലാളികളാണ് ബോട്ട് മുങ്ങി മരിച്ചത്.

കൊച്ചി മുനമ്പത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടിനെ ഇടിച്ചത് ഇന്ത്യന്‍ കപ്പല്‍ എംവി ദേശ ശക്തിയെന്ന് റിപ്പോര്‍ട്ട്. എണ്ണ കപ്പലാണിത്. ചെന്നൈയില്‍ നിന്ന് ഇറാഖിലെ ബസ്രയിലേയ്ക്ക് പോവുകയായിരുന്നു കപ്പല്‍. മൂന്ന് മത്സ്യത്തൊഴിലാളികളാണ് ബോട്ട് മുങ്ങി മരിച്ചത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ നേവിയും കോസ്റ്റ് ഗാര്‍ഡും തുടരുകയാണ്. തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിനെ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു കപ്പല്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍