UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി ഓഫീസ് ആക്രമണം: ഐപി ബിനു അടക്കം നാല് പേര്‍ കസ്റ്റഡിയില്‍; ബിനുവിനെ സിപിഎം സസപെന്‍ഡ് ചെയ്തു

പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് ഐപി ബിനുവാണെന്ന് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.  ദൃശ്യങ്ങളില്‍ ബിനുവിനെയും പ്രജിന്‍സാജ് കൃഷ്ണയെയും വ്യക്തമായി കാണാം. 

തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ സിപിഎം നേതാവും നഗരസഭാ കൗണ്‍സിലറുമായ ഐപി ബിനു പൊലീസ് കസ്റ്റഡിയില്‍. എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണയടക്കം മൂന്നുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തുണ്ട്. ആക്രമണത്തിന് നേതൃത്വം നല്‍കിയത് ഐപി ബിനുവും പ്രജിന്‍ സാജ് കൃഷ്ണയും ചേര്‍ന്നാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഓഫീസ്‌ ആക്രമിക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിടുകയും ചെയ്തു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് ഐപി ബിനുവാണെന്ന് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.  ദൃശ്യങ്ങളില്‍ ബിനുവിനെയും പ്രജിന്‍സാജ് കൃഷ്ണയെയും വ്യക്തമായി കാണാം.

ഐപി ബിനുവിന്റെ വീടിന് നേരെ വ്യാഴാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് ആക്രമണമുണ്ടാകുന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലുളള ഷോപ്പിംഗ് കോംപ്ലക്സിന് മുകളിലുളള വീട്ടിലാണ് ബിനുവും കുടുംബവും താമസിക്കുന്നത്. ഇവിടെയാണ് ആക്രമണമുണ്ടായത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടാകുന്നത്.

പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ബിജെപി ഓഫീസ് ആക്രമിച്ചത് അപലപനീയമാണ്. സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കാരെ പോലെ പെരുമാറാന്‍ പാടില്ല. പ്രകോപനത്തില്‍ പ്രവര്‍ത്തകര്‍ പെട്ടുപോകുകയായിരുന്നു. പ്രകോപനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കാന്‍ പാടില്ല. സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിച്ചപ്പോള്‍ ബിജെപി എതിര്‍ത്തില്ല. കേരളത്തില്‍ ബിജെപി ആക്രമണം അഴിച്ചുവിടുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍എസ്എസിന് ഗൂഢപദ്ധതിയുണ്ടെന്നും കോടിയേരി ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍