UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇഷ്രത് ജഹാന്‍ കേസ് പ്രതിയായ ഐപിഎസ് ഉദ്യോഗസ്ഥന് ഗുജറാത്ത് സര്‍ക്കാരിന്റെ പ്രൊമോഷന്‍

2013ല്‍ സിംഗാളിനെ ഇഷ്രത് ജഹാന്‍ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു.

ഇഷ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസിലെ പ്രതിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജിഎല്‍ സിംഗാളിന് ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. ഡിഐജിയായ സിംഗാളിനെ ഐജിയായാണ് പ്രൊമോട്ട് ചെയ്തത്. 2013ല്‍ സിംഗാളിനെ ഈ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. എന്നാല്‍ സമയത്തിന് കുറ്റപത്രം സമര്‍പ്പിക്കാഞ്ഞതിനാല്‍ ജാമ്യം ലഭിച്ചു. 2014 മേയില്‍ ഡിഐജിയായി സിംഗാള്‍ തിരിച്ചെത്തി. 267 വോയ്‌സ് റെക്കോഡിംഗുകള്‍ അടങ്ങിയ രണ്ട് പെന്‍ ഡ്രൈവുകളടക്കം നിര്‍ണായക തെളിവുകള്‍ സിംഗാളില്‍ നിന്ന് സിബിഐയ്ക്ക് ലഭിച്ചിരുന്നു. അന്നത്തെ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം ഒരു സ്ത്രീയെ നിയമവിരുദ്ധമായി പിന്തുടരുന്നതിന്റെ സൂചനകള്‍ റെക്കോഡിംഗുകളിലുണ്ടായിരുന്നു. സാഹിബിന് വേണ്ടി എന്ന പരാമര്‍ശവും ഇതിലുണ്ടായിരുന്നു.

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത അഹമ്മദാബാദ് എസിപി വിപുല്‍ അഗര്‍വാളിനും ഐജിയായി പ്രൊമോഷന്‍ ലഭിച്ചു. കഴിഞ്ഞ മാസമാണ് മുംബയ് പ്രത്യേക സിബിഐ കോടതി വിപുല്‍ അഗര്‍വാള്‍ അടക്കം എല്ലാ പ്രതികളേയും വെറുതെ വിട്ടത്. 2002ലെ ഗുജറാത്ത് വര്‍ഗീയ കലാപം അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന ജെആര്‍ മൊതാലിയയ്ക്കും പ്രൊമോഷന്‍ ലഭിച്ചു. ആര്‍കെ രാഘവന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിയാണ് ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍