UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാഹനമോടിച്ചത് ബാലഭാസ്‌കര്‍: അഞ്ച് സാക്ഷികളുടെ മൊഴി

പിന്നിലെ വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശി ഇത്തരത്തില്‍ മൊഴി നല്‍കിയിരുന്നു. ബാലഭാസ്‌കറിനും ലക്ഷ്മിക്കും ഇവരുടെ കുട്ടിക്കുമൊപ്പം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ നല്‍കിയിരുന്ന മൊഴിയും ബാലഭാസ്‌കറാണ് വാഹനമോടിച്ചിരുന്നത്.

വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ വീണ്ടും വഴിത്തിരിവ്. ഭാര്യ ലക്ഷ്മിയുടെ മൊഴിക്ക് വിരുദ്ധമായാണ് രക്ഷാപ്രവര്‍ത്തകരും പ്രദേശവാസികളുമായ അഞ്ച് സാക്ഷികള്‍ മൊഴി നല്‍കിയിരിക്കുന്നത്. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചിരുന്നത് എന്ന് ഇവര്‍ പറയുന്നു. പിന്നിലെ വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശി ഇത്തരത്തില്‍ മൊഴി നല്‍കിയിരുന്നു. ബാലഭാസ്‌കറിനും ലക്ഷ്മിക്കും ഇവരുടെ കുട്ടിക്കുമൊപ്പം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ നല്‍കിയിരുന്ന മൊഴിയും ബാലഭാസ്‌കറാണ് വാഹനമോടിച്ചിരുന്നത്.

ബാലഭാസ്‌കറിന്റേയും മകളുടേയും മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് രംഗത്തെത്തിയിരുന്നു.പാലക്കാട് ഒരു ആയുര്‍വേദ ആശുപത്രി ഉടമയായ ഡോക്ടറുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്. ബാലഭാസ്‌കറിന്റെ രണ്ട് വയസുകാരിയായ മകള്‍ തേജസ്വനി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ബാലഭാസ്‌കറിനേയും ലക്ഷ്മിയേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണ് മരിച്ചത്.

ഡ്രൈവറുടെ മൊഴി; അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കര്‍

പ്രിയ ബാലഭാസ്‌കര്‍, ഏറ്റവും കുറഞ്ഞത്‌ താങ്കൾ അഞ്ച് പേരിലൂടെ എങ്കിലും ജീവിക്കേണ്ടതായിരുന്നു!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍