UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാട്ടുകാരുടെ കത്ത് പൊട്ടിച്ച് വായിച്ചിരുന്ന രാജീവ് ഗാന്ധിയാണ് ഇന്ത്യയിലെ ഒരു സ്വേച്ഛാധിപതി: രാഹുല്‍ ഗാന്ധിയോട് അമിത് ഷാ

വ്യക്തികളുടെ കത്തുകള്‍ വായിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പോസ്റ്റല്‍ ബില്‍ കൊണ്ടുവന്നത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോളാണ്. അന്നത്തെ രാഷ്ട്രപതി സെയില്‍ സിംഗ് ഇതിനെ എതിര്‍ത്തിരുന്നു.

ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ട് സ്വേച്ഛാധിപതികളേ ഉണ്ടായിട്ടുള്ളൂ എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയാളും പിന്നെ ഈ നാട്ടിലെ സാധാരണക്കാരുടെ കത്ത് തുറന്നുപരിശോധിക്കാന്‍ തീരുമാനിച്ചയാളുമാണെന്ന് അമിത് ഷാ ട്വീറ്റില്‍ പറയുന്നു. ഇവര്‍ ആരൊക്കെയെന്ന് ഊഹിക്കാമോ എന്നും പരിഹാസത്തോടെ അമിത് ഷാ, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയോട് ചോദിക്കുന്നു. വ്യക്തികളുടെ കംപ്യൂട്ടര്‍ വിവരങ്ങള്‍ നിരീക്ഷിക്കാനും ശേഖരിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വിളിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് അമിത് ഷാ ഇക്കാര്യം പറയുന്നത്.

വ്യക്തികളുടെ കത്തുകള്‍ വായിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പോസ്റ്റല്‍ ബില്‍ കൊണ്ടുവന്നത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോളാണ്. അന്നത്തെ രാഷ്ട്രപതി സെയില്‍ സിംഗ് ഇതിനെ എതിര്‍ത്തിരുന്നു. രാഹുല്‍ ഗാന്ധി ഭീതി പരത്താന്‍ ശ്രമിക്കുകയും ദേശീയ സുരക്ഷയെ അപകടത്തിലാക്കുകയുമാണെന്ന് അമിത് ഷാ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍