UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അംഗീകാരം കിട്ടുന്നവരെ അധിക്ഷേപിക്കുന്നത് മലയാളിയുടെ ജനിതക പ്രശ്‌നം: സെന്‍കുമാറിനെതിരെ കണ്ണന്താനം

സെന്‍ കുമാര്‍ ബിജെപി അംഗമല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം.

അംഗീകാരം കിട്ടുന്നവരെ അധിക്ഷേപിക്കുന്നത് മലയാളിയുടെ ജനിതക പ്രശ്‌നമാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നമ്പി നാരായണന് പത്മഭൂഷണന്‍ നല്‍കിയതിനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിനെതിരെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയത്. നമ്പി നാരായണന് ലഭിച്ച അംഗീകാരം മലയാളിക്കുള്ള അംഗീകാരമാണ്. സെന്‍ കുമാറിന് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അദ്ദേഹം ബിജെപി അംഗമല്ലെന്നും കണ്ണന്താനം പറഞ്ഞു.

അമൃതില്‍ വിഷം ചേര്‍ത്ത പോലെയാണ് നമ്പി നാരായണന് നല്‍കിയ പത്മഭൂഷണ്‍ പുരസ്‌കാരം എന്നും പുരസ്‌കാരം ലഭിക്കാന്‍ യാതൊരു യോഗ്യതയും നമ്പിക്കില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഐഎസ്ആര്‍ഒ ചാരക്കേസ് തുടരവേ നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് ശരിയായില്ലെന്നും ഇങ്ങനെ പോയാല്‍ ഗോവിന്ദ ചാമിക്കും അമീറുള്‍ ഇസ്ലാമിനും മറിയം റഷീദയ്ക്കുമൊക്കെ പദ്മവിഭൂഷണ്‍ കിട്ടുന്നത് കാണേണ്ടി വരുമെന്നും സെന്‍ കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിക്കെതിരായ കേസല്ല, മറിച്ച തന്നെ കള്ളക്കേസില്‍ കുടുക്കിയതിന് എതിരെ സെന്‍ കുമാര്‍ അടക്കമുള്ള പൊലീസ്, സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയാണ് സുപ്രീം കോടതി നിയോഗിച്ച സമിതി പരിശോധിക്കുന്നതെന്നും സെന്‍ കുമാര്‍ ആരുടെ ഏജന്റ് ആണെന്ന് അറിയില്ലെന്നും നമ്പി നാരായണന്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍