UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയങ്കയ്ക്ക് ഒരു ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്‌, യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുക: രാഹുല്‍ ഗാന്ധി

പ്രിയങ്കയേയും ജ്യോതിരാദിത്യയേയും ഒരു ഉത്തരവാദിത്തം പാര്‍ട്ടി എല്‍പ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസ് രൂപീകരിക്കുക എന്നതാണ് അത്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാനുള്ള പുതുതായി നിയമിച്ച എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ പ്രിയങ്ക ഗാന്ധിക്കും ജ്യോതിരാദിത്യ സിന്ധ്യക്കുമാണ് എന്ന് പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അമേഥിയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. പ്രിയങ്കയേയും ജ്യോതിരാദിത്യയേയും ഒരു ഉത്തരവാദിത്തം പാര്‍ട്ടി എല്‍പ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസ് രൂപീകരിക്കുക എന്നതാണ് അത്. അതിന് ബിജെപിയെ അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണം – രാഹുല്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിക്ക് കിഴക്കന്‍ യുപിയുടെ ചുമതലയും ജ്യോതിരാദിത്യ സിന്ധ്യക്ക് പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുമാണ് നല്‍കിയിരിക്കുന്നത്.

അതേസമയം ബിജെപി മുക്ത ഭാരതത്തെക്കുറിച്ചൊന്നും താന്‍ സംസാരിക്കില്ലെന്നും ബഹുമാനത്തോടെയേ താന്‍ കാര്യങ്ങള്‍ പറയൂ എന്നും രാഹുല്‍ പരിഹസിച്ചു. ഗുജറാത്ത് ആയാലും യുപി ആയാലും തമിഴ്‌നാട് ആയാലും കോണ്‍ഗ്രസ് ഇനി എവിടെയും പിന്നോട് പോകില്ല. കോണ്‍ഗ്രസ് മുന്നോട്ട് തന്നെ പോകും. അമേഥിയുടെ വികസനം മന്ദഗതിയിലാക്കിയത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍