UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; കാമറകള്‍ നശിപ്പിച്ചു

ബിഷപ്പ് തിരിച്ചെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. ആക്രമണം നടക്കുമ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സുരക്ഷ ഉദ്യോഗസ്ഥര്‍ ആക്രമിച്ചതായി പരാതി. പത്തോളം മാധ്യമപ്രവര്‍ത്തകരെയാണ് ഇവിടെ തടഞ്ഞുവച്ചിരിക്കുന്നത്. മാതൃഭൂമി ന്യൂസ് ഡല്‍ഹി റിപ്പോര്‍ട്ടര്‍ റെബിന്‍ ഗ്രലാന്‍, കാമറാമാന്‍ വൈശാഖ് ജയപാലന്‍, മലയാള മനോരമ ഫോട്ടോഗ്രാഫര്‍ സിബി മാമ്പുഴക്കരി, ഏഷ്യാനെറ്റ് കാമറാമാന്‍ മനു സിദ്ധാര്‍ത്ഥന്‍, മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ റോബിന്‍ മാത്യു, കാമറാമാന്‍ സനോജ് കുമാര്‍ എന്നിവരെയാണ് ആക്രമിച്ചത്. നിരവധി കാമറകള്‍ ഇവര്‍ നശിപ്പിച്ചു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുകയാണ്. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞത്. ഛണ്ഡിഗഡിലേയ്ക്ക് പോയിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ 7.45ഓടെയാണ് തിരിച്ചെത്തിയത്.

ബിഷപ്പ് തിരിച്ചെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. ആക്രമണം നടക്കുമ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയാണെന്ന് പഞ്ചാബി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പറയുന്നു. കേരള പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നാണ് ബിഷപ്പ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹം ഛണ്ഡിഗഡിലേയ്ക്ക് പോവുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍