UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കാശ്മീര്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: ലേയില്‍ എല്ലാ വാര്‍ഡും കോണ്‍ഗ്രസ് ജയിച്ചു; തെക്കന്‍ കാശ്മീരില്‍ ബിജെപിക്ക് നേട്ടം

കാശ്്മീര്‍ താഴ് വരയില്‍ ചെറിയ പോളിംഗ് ശതമാനം മാത്രം രേഖപ്പെടുത്തിയപ്പോള്‍ ജമ്മുവിലും ലഡാക്കിലും മെച്ചപ്പെട്ട പോളിംഗാണുണ്ടായത്. താഴ് വരയിലെ 598 വാര്‍ഡുകളില്‍ 231ലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 181 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളേ ഇല്ല.

ജമ്മു കാശ്മീര്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ലേ മേഖലയില്‍ എല്ലാം വാര്‍ഡും കോണ്‍ഗ്രസ് ജയിച്ചു. 13 വര്‍ഷത്തിന് ശേഷമാണ് ജമ്മുകാശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന്. സംസ്ഥാനത്തെ 79 മുനിസിപ്പല്‍ ബോഡികളിലെ 1145 വാര്‍ഡുകളിലായി 17 ലക്ഷത്തോളം വരുന്ന സമ്മതിദായകരാണ് വോട്ട് ചെയ്തത്. ഒക്ടോബര്‍ എട്ട്, 13, 16 തീയതികളിലായാണ് വോട്ടെടുപ്പ് നടന്നത്. കാശ്്മീര്‍ താഴ് വരയില്‍ ചെറിയ പോളിംഗ് ശതമാനം മാത്രം രേഖപ്പെടുത്തിയപ്പോള്‍ ജമ്മുവിലും ലഡാക്കിലും മെച്ചപ്പെട്ട പോളിംഗാണുണ്ടായത്. താഴ് വരയിലെ 598 വാര്‍ഡുകളില്‍ 231ലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 181 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളേ ഇല്ല. അതേസമയം സംസ്ഥാനത്ത് മൊത്തത്തില്‍ നോക്കുമ്പോള്‍ 35.1 ശതമാനം പോളിംഗ് മാത്രമാണുണ്ടായിരിക്കുന്നത്.

ബാരാമുള്ളയില്‍ കോണ്‍ഗ്രസ് 12 സീറ്റും ബിജെപി ആറെണ്ണവും ജയിച്ചു. അതേസമയം ജമ്മു ഉള്‍പ്പെടുന്ന തെക്കന്‍ കാശ്മീരില്‍ (അനന്ത് നാഗ്, പുല്‍വാമ, ഷോപിയാന്‍, കുല്‍ഗാം) ബിജെപി നേട്ടമുണ്ടാക്കി. നാല് ജില്ലകളിലെ 132 വാര്‍ഡുകളില്‍ 53ലും ബിജെപി ജയിച്ചു. നാല് ഘട്ടമായാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന് 28 സീറ്റുകളാണ് കിട്ടിയത്. ഷോപിയാനില്‍ 12 വാര്‍ഡുകളില്‍ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുഴുവന്‍ ഫലവും വൈകീട്ടോടെയേ ലഭ്യമാകൂ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍