സ്ത്രീകളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടികള്‍ സ്വീകരിക്കണം. നിങ്ങള്‍ പശുക്കളെ സംരക്ഷിക്കുന്നു, പക്ഷെ സ്ത്രീകള്‍ക്ക് നേരെ അതിക്രമം പെരുകുകയാണ് – ജയ ബച്ചന് ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ പശുക്കളെ സംരക്ഷിക്കുന്ന തിരക്കിലാണെന്നും സത്രീകളുടെ സുരക്ഷയില്‍ അവര്‍ക്ക് താല്പര്യമില്ലെന്നും നടിയും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയ ബച്ചന്. രാജ്യസഭയിലാണ് ജയ ബച്ചന് കേന്ദ്രസര്‍ക്കാരിന് നേരെ രൂക്ഷ വിമര്‍ശനം നടത്തിയത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തല വെട്ടുന്നവര്‍ക്ക് 11 ലക്ഷം രൂപ ബിജെപിയുടെ യുവനേതാവ് പാരിതോഷികം പ്രഖ്യാപിച്ചത് വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് സര്‍ക്കാരിനെ വിമര്‍ശിച്ചും പരിഹസിച്ചും ജയ ബച്ചന് സംസാരിച്ചത്.
സ്ത്രീകളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടികള്‍ സ്വീകരിക്കണം. നിങ്ങള്‍ പശുക്കളെ സംരക്ഷിക്കുന്നു, പക്ഷെ സ്ത്രീകള്‍ക്ക് നേരെ അതിക്രമം പെരുകുകയാണ് – ജയ ബച്ചന് ചൂണ്ടിക്കാട്ടി. സംഘപരിവാര്‍ സംഘടനകളുടെ ഭാഗമായ പശു സംരക്ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന അക്രമം തുടരുകയാണ്. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം ഒരു മുസ്ലീം ക്ഷീരകര്ഷകന് ഗോ സംരക്ഷരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചിരുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഉത്തര്പ്രദേളില് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഗോ സംരക്ഷരുടെ അക്രമം വര്‍ദ്ധിച്ചിരിക്കുകയാണ്.