UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഡിയു ഇടതുമുന്നണിയിലേയ്ക്ക്? മുന്നണിമാറ്റം അനിവാര്യമെന്ന് നേതാക്കള്‍

2019ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി വലിയ രാഷ്ട്രീയമാറ്റമുണ്ടാകുമെന്ന് ഷെയ്ഖ് പി ഹാരിസ് അഭിപ്രായപ്പെട്ടു. ജെഡിയുവിനെ എല്‍ഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് കണ്‍വീനര്‍ വൈക്കം വിശ്വന്‍ രംഗത്തെത്തി.

കേരളത്തില്‍ എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് എല്‍ഡിഎഫിലേയ്ക്ക് തിരിച്ചുപോയേക്കും. മുന്നണിമാറ്റം അനിവാര്യമാണെന്നാണ് ഷെയ്ഖ് പി ഹാരിസ് അടക്കമുള്ള നേതാക്കള്‍ പറഞ്ഞത്. 2019ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി വലിയ രാഷ്ട്രീയമാറ്റമുണ്ടാകുമെന്ന് ഷെയ്ഖ് പി ഹാരിസ് അഭിപ്രായപ്പെട്ടു. യുഡിഎഫില്‍ ജെഡിയു മുന്നോട്ട് വച്ച പരാതികള്‍ക്കൊന്നും പരിഹാരമുണ്ടായില്ലെന്ന് ഹാരിസ് പറഞ്ഞു. ആശയപരമായി ജെഡിയും എല്‍ഡിഎഫും സ്വാഭാവിക സഖ്യകക്ഷികളാണെന്നും ഷെയ്ഖ് പി ഹാരിസും പറഞ്ഞു. യുഡിഎഫില്‍ വന്ന ശേഷം ജെഡിയുവിന് കനത്ത നഷ്ടമുണ്ടായെന്ന് വൈസ് പ്രസിഡന്റ് ചാരുപാറ രവിയും പ്രതികരിച്ചു.

ജെഡിയുവിനെ എല്‍ഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് കണ്‍വീനര്‍ വൈക്കം വിശ്വന്‍ രംഗത്തെത്തി. ജെഡിയുവിന് ഇടതുമുന്നണിയുമായി സഹകരിച്ച് പോകാന്‍ കഴിയുമെന്ന് വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടു. അതേസമയം അനുനയനീക്കവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തുണ്ട്. ആരും മുന്നണി വിട്ടുപോകുമെന്ന് കരുതുന്നില്ലെന്നും എല്ലാ ഘടകക്ഷികളുടേയും പരാതികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വീരേന്ദ്രകുമാറാണ് തീരുമാനം എടുക്കേണ്ടതെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍