UPDATES

വീഡിയോ

ജെറ്റ് എയര്‍വേയ്‌സ് യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും ചോര; വിമാനം തിരിച്ചിറക്കി (വീഡിയോ)

166 യാത്രക്കാരില്‍ മുപ്പതിലധികം പേര്‍ക്ക് രക്തസ്രാവമുണ്ടായി. പലര്‍ക്കും കടുത്ത തലവേദന അനുഭവപെട്ടു. യാത്രക്കാരുടെ് അസ്വസ്ഥത കൂടിയതിനെ തുടര്‍ന്ന് വിമാനം മുംബയ് വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.

വിമാന യാത്രക്കിടെ ജെറ്റ് എയര്‍വേയ്‌സ് യാത്രക്കാരുടെ ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം. ജീവനക്കാരുടെ ശ്രദ്ധക്കുറവ് മൂലം വായുമര്‍ദ്ദം ക്രമീകരിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് യാത്രക്കാരുടെ ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടായത്. മുംബൈയില്‍ നിന്നും ജയ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. 166 യാത്രക്കാരില്‍ മുപ്പതിലധികം പേര്‍ക്ക് രക്തസ്രാവമുണ്ടായി. പലര്‍ക്കും കടുത്ത തലവേദന അനുഭവപെട്ടു. യാത്രക്കാരുടെ അസ്വസ്ഥത കൂടിയതിനെ തുടര്‍ന്ന് വിമാനം മുംബയ് വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.

ജെറ്റ് എയര്‍വേയ്‌സിന്റെ 9 ഡബ്ല്യു 697 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് ക്യാബിനിലെ വായുസമ്മര്‍ദ്ദം ക്രമീകരിക്കുന്നതില്‍ പൈലറ്റിന് പിഴവ് സംഭവിച്ചതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതെന്നാണ് പറയുന്നത്. പൈലറ്റ് ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ മറന്നുപോയി എന്നാണ് ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) വിശദീകരണം. മുംബൈയില്‍ തിരിച്ചിറക്കിയ ഉടനെ ഡോക്ടര്‍മാര്‍ യാത്രക്കാരെ പരിശോധിച്ചു. ഡിജിസിഎയുടെ നിര്‍ദേശപ്രകാരം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍