UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാര്‍ഖണ്ട് ബീഫ് കൊല; ബിജെപി നേതാക്കള്‍ അടക്കം 11 പേര്‍ക്ക് ജീവപര്യന്തം

ബീഫ് കൊലകളില്‍ സമീപകാലത്തെ ആദ്യത്തെ ശിക്ഷാ വിധിയാണ് ഇന്ന് ജാര്‍ഖണ്ട് അതിവേഗ കോടതിയുടേതായി പുറത്തുവന്നിരിക്കുന്നത്

ബീഫ് കൈവശം വെച്ചു എന്നാരോപിച്ച് അലിമുദ്ദീന്‍ എന്ന മാംസ വ്യാപാരിയെ തല്ലിക്കൊന്ന കേസില്‍ 11 ഗോരക്ഷകര്‍ക്ക് ജീവപര്യന്തം. ജാര്‍ഖണ്ഡിലെ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ജൂണ്‍ 29നു രാംഗഡില്‍ വെച്ചായിരുന്നു ആള്‍ക്കൂട്ട കൊല നടന്നത്.

പ്രതിചേര്‍ക്കപ്പെട്ട 12 പേരില്‍ 11 പേരും കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ബീഫ് കൊലകളില്‍ സമീപകാലത്തെ ആദ്യത്തെ ശിക്ഷാ വിധിയാണ് ഇന്ന് ജാര്‍ഖണ്ട് അതിവേഗ കോടതിയുടേതായി പുറത്തുവന്നിരിക്കുന്നത്.

പ്രാദേശിക ബിജെപി നേതാക്കള്‍ അടക്കം എല്ലാ പ്രതികളും ഐ പി സി 302 വകുപ്പ് പ്രകാരമാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

2017 ജൂണ്‍ 29നു തന്റെ മാരുതി വാനില്‍ ബീഫ് കടത്തിക്കൊണ്ടുപോയി എന്നാരോപിച്ചാണ് സംഘം ആലുമുദ്ദീനെ കൊലപ്പെടുത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും ബിജെപിയുടെയും ബജ്രംഗ് ദളിന്റെയും പ്രവര്‍ത്തകരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍