UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേസില്‍ നിന്ന് ഒഴിവാക്കി; കേരള ദുരിതാശ്വാസ നിധിയില്‍ 2.5 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ആര്‍ജെഡി നേതാവിനോട് കോടതി

കോടതിയലക്ഷ്യ കേസ് അവസാനിപ്പിക്കുന്നതിനിടെയാണ് ആര്‍ജെഡി നേതാവിനോട് ഈ തുക കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

ഭോല യാദവ് എന്ന ബിഹാറിലെ മുന്‍ ആര്‍ജെഡി എംഎല്‍എയോട് ഝാര്‍ഖണ്ഡ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത് പ്രളയ ദുരിതം നേരിടുന്ന കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ടര ലക്ഷം രൂപ സംഭാവന നല്‍കാനാണ്. കോടതിയലക്ഷ്യ കേസ് അവസാനിപ്പിക്കുന്നതിനിടെയാണ് ആര്‍ജെഡി നേതാവിനോട് ഈ തുക കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിച്ചതുമായി ബന്ധപ്പെട്ട് ജുഡീഷ്യറിക്കെതിരെ നടത്തിയ പ്രസ്താവനയാണ് ഭോല യാദവിനെ കോടതി കയറ്റിയത്. ഒരു ഹിന്ദി പത്രത്തോട് പറഞ്ഞ ഇക്കാര്യം വിവാദമാവുകയും പ്രത്യേക സിബിഐ കോടതി സ്വമേധയാ കേസെടുക്കുകയുമായിരുന്നു. മാര്‍ച്ച് 24ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഭോലാ യാദവ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതിയെ തന്നെ സമീപിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍