UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ ‘ആസാദി കൂച്ച് യാത്ര’: ജിഗ്നേഷ് മേവാനിയേയും കനയ്യ കുമാറിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു

മാര്‍ച്ചിനുള്ള അനുമതി പൊലീസ് നിഷേധിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ യാത്രയുടെ കാര്യത്തില്‍ യാതൊരു മാറ്റവും ഉദ്ദേശിക്കുന്നില്ലെന്ന് ജിഗ്നേഷ് മേവാനി വ്യക്തമാക്കുകയും ചെയ്തിരുന്നു.

വടക്കന്‍ ഗുജറാത്തിലെ മെഹ്‌സാനയില്‍ ആസാദ് കൂച്ച് യാത്രയ്ക്ക് നേതൃത്വം നല്‍കിയ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയേയും വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. പട്ടേല്‍ സമുദായ നേതാവ് (പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി) രേഷ്മ പട്ടേലിനേയും കസ്റ്റഡിയിലെടുത്തു. ആസാദ് കൂച്ച് യാത്രയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ജനസഭയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന കിസാന്‍ മുക്തി യാത്ര ഇവരോടൊപ്പം ചേരുകയായിരുന്നു. യോഗേന്ദ്ര യാദവും കനയ്യ കുമാറും മേവാനിയും രേഷ്മ പട്ടേലുമെല്ലാം പ്രസംഗിച്ചു.

ഉനയിലെ ദളിത് പീഡനത്തിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് കണ്‍വീനറായ മേവാനിയുടെ നേതൃത്വത്തിലാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മാര്‍ച്ച് – മെഹ്‌സാനയില്‍ നിന്ന് ധാനെറയിലേയ്ക്ക്. മാര്‍ച്ചിനുള്ള അനുമതി പൊലീസ് നിഷേധിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ യാത്രയുടെ കാര്യത്തില്‍ യാതൊരു മാറ്റവും ഉദ്ദേശിക്കുന്നില്ലെന്ന് ജിഗ്നേഷ് മേവാനി വ്യക്തമാക്കുകയും ചെയ്തിരുന്നു. മെഹ്‌സാന സിറ്റി പൊലീസ് സ്‌റ്റേഷനിലേയ്ക്കാണ് ഇവരെ കൊണ്ടുപോയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍