UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ പണം തിരിച്ചുനല്‍കും: ജിഷ്ണുവിന്റെ അച്ഛന്‍

സമരം അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായി തോക്ക് സാമിയെ (ഹിമവല്‍ ഭദ്രാനന്ദ) ഡിജിപി ഓഫീസിനു മുന്നിലെത്തിക്കുകയായിരുന്നുവെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു.

നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ പണം തിരിച്ച് നല്‍കുമെന്ന് ജിഷ്ണു പ്രണോയിയുടെ അച്ഛന്‍ അശോകന്‍. മകന്റെ നഷ്ടത്തിന് പകരമാകില്ല ഒന്നുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വേണമെങ്കില്‍ നല്‍കാം. മകന്റെ മരണത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ഒരാളെ പോലും പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. തങ്ങള്‍ക്ക് വിശ്വാസമുള്ള പാര്‍ട്ടി ഇത്തരത്തില്‍ വിഷമിപ്പിക്കുന്നതില്‍ വേദനയുണ്ടെന്നും ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു.

അതേസമയം, സമരം അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായി തോക്ക് സാമിയെ (ഹിമവല്‍ ഭദ്രാനന്ദ) ഡിജിപി ഓഫീസിനു മുന്നിലെത്തിക്കുകയായിരുന്നുവെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. നിരാഹാരമനുഷ്ഠിക്കുന്ന മഹിജ ജ്യൂസ് കുടിക്കുന്നുവെന്ന മെഡിക്കല്‍ കോളേജ് അധികൃതരുടെ വാര്‍ത്താക്കുറിപ്പും ഗൂഢാലോചനയുടെ ഭാഗമാണെന്ന് അമ്മാവന്‍ ശ്രീജിത്ത് ആരോപിച്ചു. തോക്ക് സ്വാമിയെ ഒരു പ്രത്യേക വാഹനത്തില്‍ കൊണ്ടുവന്നതാണെന്നും ശ്രീജിത്ത് ആരോപിച്ചു.
മഹിജയുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ആരോഗ്യ നില വഷളായതിനേത്തുടര്‍ന്ന് ഐസിയുവിലേയ്ക്കു മാറ്റിയ മഹിജ അവിടെയും നിരാഹാരം തുടരുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍