വെള്ളം കുടിക്കാതിരുന്നാല്‍ താന്‍ മരിക്കുമെങ്കില്‍ മരിക്കട്ടെയെന്നും ജ്യേഷ്ഠന് നീതി കിട്ടാനായി മരിക്കാന്‍ താന്‍ തയ്യാറാണെന്നുമാണ് അവിഷ്ണ പറഞ്ഞത്.
ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സഹോദരി അവിഷ്ണയുടെ ആരോഗ്യനില മോശമായി. വെള്ളം കുടിക്കാന്‍ പോലും കുട്ടി തയ്യാറാവുന്നില്ല. ആശുപത്രിയിലേയ്ക്ക് മാറ്റാനായി മെഡിക്കല്‍ സംഘം കോഴിക്കോട് വളയത്തുള്ള വീട്ടിലെത്തിയിട്ടുണ്ട്.
നിരാഹാരം പ്രഖ്യാപിച്ചിട്ട് മൂന്ന് ദിവസമായെങ്കിലും അമ്മയും അച്ഛനും അടക്കമുള്ളവര്‍ക്കെതിരെ തിരുവനന്തപുരത്ത് പൊലീസ് അതിക്രമം അന്നു മുതല്‍ അവിഷ്ണ ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും നിരാഹാര സമരം തുടരുകയാണ്. വെള്ളം കുടിക്കാന്‍ പോലും കുട്ടി തയ്യാറാകുന്നില്ല. നിര്‍ബന്ധിച്ചപ്പോള്‍, വെള്ളം കുടിക്കാതിരുന്നാല്‍ താന്‍ മരിക്കുമെങ്കില്‍ മരിക്കട്ടെയെന്നും ജ്യേഷ്ഠന് നീതി കിട്ടാനായി മരിക്കാന്‍ താന്‍ തയ്യാറാണെന്നുമാണ് അവിഷ്ണ പറഞ്ഞത്.
ട്രിപ്പ് നല്‍കിയാണ് കുട്ടിയുടെ ആരോഗ്യനില നിലനിര്‍ത്തുന്നത്. ഇനിയും സമരം തുടര്‍ന്നാണ് നില് വഷളാവും. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അവിഷ്ണുടെ വീടിന് മുന്നില്‍ ക്യാമ്പ് ചെയ്യുകയാണ്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാറും ഇവിടെ എത്തിയിട്ടുണ്ട്.