UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രത്നകുമാറിന്റെ ചികൽസാ ചെലവ് സർക്കാർ വഹിക്കും : മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

പൂർണ്ണ ആരോഗ്യവനായി തിരികെ വരട്ടെയെന്നും, സർക്കാർ കൂടെയുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു.

കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിനിടെ യന്ത്രവൽകൃത ബോട്ട് മറിഞ്ഞു ശരീരം തളർന്നു കിടപ്പിലായ രത്നകുമാറിന്റെ ചികൽസാ ചെലവ് സർക്കാർ വഹിക്കും എന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ . ഫെയ്സ്ബൂക് കുറിപ്പിലാണ് മന്ത്രി ഈ വിവരം പങ്കു വെച്ചത്. “രത്നകുമാറിനെ രാവിലെ വിളിച്ചിരുന്നു ഇപ്പോൾ എറണാകുളം അമൃത ഹോസ്പിറ്റലിൻ ചികിത്സയിലാണ് ഇന്നലെ തന്നെ മത്സ്യഫെഡ് 10000 രൂപ നൽകിയിരുന്നു.എല്ലാ ചികൽസാ ചെലവും ഗവൺമെന്റ് എറ്റെടുക്കും. വെൽഫെയർ ബോർഡ് ചീഫ് എക്സിക്ക്യൂട്ടീവ് സത്യവതിയോട് എറണാകുളം അമൃത ഹോസ്പറ്റലിൽ നേരിട്ട് എത്തി വേണ്ട സഹായത്തിന് നേതൃത്വം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്” മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

പൂർണ്ണ ആരോഗ്യവനായി തിരികെ വരട്ടെയെന്നും, സർക്കാർ കൂടെയുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു.

കേരളമേ, നമ്മുടെ സൈന്യത്തിലൊരുവനാണിത്; രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മാരക മുറിവേറ്റ രത്‌നകുമാറിനെ സഹായിക്കേണ്ടതുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍