UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംഫില്‍, പിഎച്ച്ഡി സബ്മിഷന്‍ ഫോമുകള്‍ നിര്‍ബന്ധമായും ഹിന്ദിയില്‍ പൂരിപ്പിക്കണം: ജെഎന്‍യു നിര്‍ദ്ദേശത്തില്‍ പ്രതിഷേധം ശക്തം

പല വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന്റെ ഭാഗമായി തങ്ങളുടെ പ്രാദേശികഭാഷയിലാണ് ഫോം പൂരിപ്പിച്ചത്.

എംഫില്‍, പിഎച്ച്ഡി സബ്മിഷന്‍ ഫോമുകള്‍ നിര്‍ബന്ധമായും ഹിന്ദിയില്‍ പൂരിപ്പിക്കണമെന്ന ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ നിര്‍ദ്ദേശം വിവാദമാകുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും നിര്‍ബന്ധമായും ഫോം പൂരിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. നേരത്തെ ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ ഹിന്ദിയിലോ ഫോം പൂരിപ്പിക്കാമായിരുന്നു. എംഫില്‍ ഡെസര്‍ട്ടേഷനും പിഎച്ച്ഡി തീസിസും സമര്‍പ്പിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിക്കൊണ്ടിരിക്കെയാണ് ജെഎന്‍യുവിന്റെ വിവാദ തീരുമാനം.

ഹിന്ദിയില്‍ ഓണ്‍ലൈന്‍ ട്രാക്കിംഗ് ഫോം പൂരിപ്പിക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ അധിക്ഷേപിക്കപ്പെട്ടതായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി ശതരൂപ ചക്രബര്‍ത്തി പറഞ്ഞു. ഹിന്ദി അറിയാത്ത വിദ്യാര്‍ത്ഥികള്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ സഹായം തേടേണ്ടി വന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നു. എന്തിനാണ് ഇത്തരത്തില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നത്. വിസിക്ക് തന്റെ പേര് ഹിന്ദിയിലെഴുതാന്‍ അറിയാമോ പ്രധാനമന്ത്രിക്ക് തമിഴിലോ മലയാളത്തിലോ പേരെഴുതാന്‍ അറിയാമോ – ശതരൂപ ചോദിച്ചു. പല വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന്റെ ഭാഗമായി തങ്ങളുടെ പ്രാദേശികഭാഷയിലാണ് ഫോം പൂരിപ്പിച്ചത്. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കിവരുന്നതിനാലാണ് തീരുമാനമെന്നാണ് ജെഎന്‍യു രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ പറയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍