UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈസ് ചാന്‍സലര്‍ക്കെതിരെ പ്രതിഷേധം: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ബിരുദദാന ചടങ്ങ് ബഹിഷ്‌കരിക്കും

കഴിഞ്ഞ രണ്ടര വര്‍ഷമായി ജെഎന്‍യു കാമ്പസിനെ വളരെ ആസൂത്രിതമായി തകര്‍ക്കുകയാണ് ജഗ്ദീഷ് കുമാറും സംഘവുമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. രാഷ്ട്രീയ യജമാനന്മാര്‍ക്ക് വേണ്ടിയാണ് വിസി പ്രവര്‍ത്തിക്കുന്നത്.

വൈസ് ചാന്‍സലര്‍ ജദീഷ് കുമാറിന്റെ നടപടികളില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ബിരുദദാന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്റെ ആഹ്വാനം. ഓഗസ്റ്റ് എട്ടിനാണ് ബിരുദ ദാന ചടങ്ങ്. ഇതേ ദിവസം ക്യാമ്പസില്‍ സമാന്തര പരിപാടി സംഘടിപ്പിക്കാനാണ് വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം. കഴിഞ്ഞ രണ്ടര വര്‍ഷമായി ജെഎന്‍യു കാമ്പസിനെ വളരെ ആസൂത്രിതമായി തകര്‍ക്കുകയാണ് ജഗ്ദീഷ് കുമാറും സംഘവുമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. രാഷ്ട്രീയ യജമാനന്മാര്‍ക്ക് വേണ്ടിയാണ് വിസി പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥി വിരുദ്ധവവും സാമൂഹ്യനീതിക്കെതിരുമായ തീരുമാനങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു – റിസര്‍ച്ച് സീറ്റുകള്‍ വെട്ടിക്കുറച്ചത്, സംവരണം ഇല്ലാതാക്കാനുള്ള ശ്രമം, ഫീസ് വര്‍ദ്ധന, വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ പിഴ ഈടാക്കിയും മറ്റ് ശിക്ഷാനടപടികളിലൂടെയും പക പോക്കുന്നത് – ഇത്തരം പ്രശ്‌നങ്ങളെല്ലാം വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

46 വര്‍ഷത്തിന് ശേഷമാണ് ജെഎന്‍യു ബിരുദദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. നിതി ആയോഗ് ചെയര്‍മാും ശാസ്ത്രജ്ഞനുമായ വികെ സരസ്വത് ആണ് മുഖ്യാതിഥി. പുരുഷ വിദ്യാര്‍ത്ഥികള്‍ വെള്ള കുര്‍ത്ത – പൈജാമയും വനിത വിദ്യാര്‍ത്ഥികള്‍ ബോര്‍ഡറുള്ള വെള്ള സാരിയോ വെളുത്ത കുര്‍ത്ത – സാല്‍വാര്‍ /ചുരദാറോ ധരിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതും വിവാദമായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന സമാന്തര പരിപാടിയില്‍ ചരിത്രകാരന്‍ ഹര്‍ബന്‍സ് മുഖിയ, സിപിഐ (എംഎല്‍) നേതാവും ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ കവിത കൃഷ്ണന്‍, മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍