UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമ രംഗത്തെ തെറ്റായ പ്രവണതകളെ എതിര്‍ക്കാത്തവര്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ യോഗ്യതയില്ല: ജോസി ജോസഫ്‌

മുഖ്യധാര മാധ്യമങ്ങളുടെ ഈ തെറ്റായ പ്രവണതയ്‌ക്കെതിരെ പോരാടുകയും അതിന് തിരുത്തുകയും ചെയ്യാതിരിക്കുന്നിടത്തോളും ഭരണകൂടത്തിന്റെ സെന്‍സര്‍ഷിപ്പ് നമ്മള്‍ നേരിടേണ്ടി വരും.

ഇന്ത്യയില്‍ നിലവിലുള്ള മാധ്യമ പ്രതിസന്ധിക്ക് ഉത്തരവാദി ഇപ്പോഴത്തെ സര്‍ക്കാര്‍ മാത്രമാണ് എന്ന് പറയാന്‍ കഴിയില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദ ഹിന്ദു മുന്‍ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററുമായ ജോസി ജോസഫ്. ഈ സര്‍ക്കാര്‍ പോയി മറ്റൊരു സര്‍ക്കാര്‍ വന്നാലും മറ്റ് പല തരത്തിലും സെന്‍സറിംഗ് തുടരും. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ കമ്മിറ്റി എഗൈന്‍സ്റ്റ് അസോള്‍ട്ട് ഓഫ് ജേണലിസ്റ്റ്‌സ് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു ജോസി ജോസഫ്. അഴിമുഖം (Azhimukham.com) അടക്കമുള്ള മാധ്യമസ്ഥാപനങ്ങളും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ് (ഐഎഫ്ഡബ്ല്യുജെ) അടക്കമുള്ള സംഘടനകളും സംഘാടകരില്‍ ഉള്‍പ്പെടുന്നു.

2010 കാലത്ത് ടൈംസ് ഓഫ് ഇന്ത്യയിലായിരിക്കെ ഞാന്‍ ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി സംബന്ധിച്ചത് അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്നു. അന്നത്തെ എഡിറ്റര്‍മാര്‍ പിന്നീട് സര്‍ക്കാരിന്റെ പ്രൊപ്പഗാണ്ടയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരായി മാറി. എഡിറ്റര്‍മാര്‍ സര്‍ക്കാരിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ ന്യൂസ് റൂമുകളില്‍ അല്ലെങ്കില്‍ മാധ്യമ മേഖലയ്ക്കകത്ത് നടക്കുന്ന തെറ്റായ കാര്യങ്ങളെ ചോദ്യം ചെയ്യാതെ സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ധാര്‍മ്മികമായ അര്‍ഹതയില്ലെന്നും ജോസി ജോസഫ്‌ അഭിപ്രായപ്പെട്ടു.

വാര്‍ത്തകളെ തമസ്‌കരിക്കുകയും ഇല്ലാതാക്കുകയും വാണിജ്യ, അധികാര താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന എഡിറ്ററെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ ചോദ്യം ചെയ്യാറുണ്ടോ? അത്തരത്തിലൊരു സംഭവം എന്നാണ് അവസാനമായി ഇന്ത്യന്‍ മാധ്യമലോകത്ത് ഉണ്ടായത് എന്ന് പരിശോധിക്കപ്പെടണം. വലിയൊരു അധാര്‍മ്മികത ഇന്ത്യന്‍ ജനാധിപത്യത്തെ ഗ്രസിച്ചിരിക്കുന്നു. അതേ അധാര്‍മ്മികത ഇന്ത്യന്‍ മാധ്യമങ്ങളേയും ബാധിച്ചിരിക്കുന്നു. നമ്മള്‍ മുഖ്യധാര മാധ്യമങ്ങളുടെ ഈ തെറ്റായ പ്രവണതയ്‌ക്കെതിരെ പോരാടുകയും അത് തിരുത്തിക്കുകയും ചെയ്യാതിരിക്കുന്നിടത്തോളും ഭരണകൂടത്തിന്റെ സെന്‍സര്‍ഷിപ്പ് നമ്മള്‍ നേരിടേണ്ടി വരും. അവര്‍ പ്രസരിപ്പിക്കുന്ന ഭയം വിതരണം ചെയ്യുന്ന ഏജന്റുമാരായി നമ്മള്‍ തുടരും – ജോസി ജോസഫ്‌ പറഞ്ഞു.

ന്യൂസ് റൂമുകളില്‍ ഭയം നിറഞ്ഞിരിക്കുന്നു; മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി: ജോസി ജോസഫ്‌

2ജി കേസ് എന്തുകൊണ്ട് തള്ളിപ്പോയി? കോണ്‍ഗ്രസ് എന്തുകൊണ്ട് അഹങ്കരിക്കരുത് – ജോസി ജോസഫ് പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍