UPDATES

വായന/സംസ്കാരം

ജോസി ജോസഫിന്റെ എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സിന് റെയ്മണ്ട് ക്രോസ്സ് വേര്‍ഡ് പുരസ്കാരം

‘ഈ കാലത്തെ ഏറ്റവും ധീരനായ പത്രപ്രവര്‍ത്തകന്‍’ എന്നാണ് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് ക്രോസ്സ് വേര്‍ഡ് ട്വീറ്റ് ചെയ്തത്

നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ റെയ്മണ്ട് ക്രോസ്സ് വേര്‍ഡ് പുരസ്കാരം പ്രശസ്ത മലയാളി പത്രപ്രവര്‍ത്തകന്‍ ജോസി ജോസഫ് രചിച്ച ‘എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്സ്: ദി ഹിഡന്‍ ബിസിനസ് ഓഫ് ഡെമോക്രസി ഇന്‍ ഇന്‍ഡ്യ’ നേടി. ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം അഴിമതി നിറഞ്ഞ വ്യവസ്ഥിതിയില്‍ പൊളിറ്റിക്കല്‍ ക്ലാസും ഇടനിലക്കാരും അധോലോക രാജാക്കന്മാരും കോര്‍പ്പറേറ്റ് ഹൌസുകളും എങ്ങനെ പരസ്പരം സഹായിക്കുന്നു എന്നതിലേക്കുള്ള അന്വേഷണമാണ്.

‘ഈ കാലത്തെ ഏറ്റവും ധീരനായ പത്രപ്രവര്‍ത്തകന്‍’ എന്നാണ് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് ക്രോസ്സ് വേര്‍ഡ് ട്വീറ്റ് ചെയ്തത്. ആദര്‍ശ് ഫ്ലാറ്റ് അഴിമതിയടക്കം പുറത്തുകൊണ്ടുവന്ന രാജ്യത്തെ മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ജോസി ദി ഹിന്ദുവിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററാണ്.

ആധുനിക ഇന്ത്യയെ കണ്ടെത്തല്‍; യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഒരു പുസ്തകം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍