UPDATES

സോഷ്യൽ വയർ

എന്റെ ‘കണ്ണൂര്‍’ അങ്ങനെ പറയുന്നില്ല, തെറ്റായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മുല്ലപ്പള്ളി മാപ്പ് പറയണം: എന്‍പി ഉല്ലേഖ്‌

വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസും മുഖ്യമന്ത്രി പിണറായി വിജയനുമായെല്ലാം ബന്ധപ്പെട്ട് തന്റെ പുസ്തകമായ ‘കണ്ണൂര്‍’ (Kannur – Inside India’s bloodiest revenge politics) ഉദ്ധരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍പി ഉല്ലേഖ് (ഓപ്പണ്‍ മാഗസിന്‍). ഈ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ മുല്ലപ്പള്ളി തയ്യാറാകണമെന്ന് ഉല്ലേഖ് ഫേസ്ബുക്ക് പോസ്റ്റില്‍
ആവശ്യപ്പെടുന്നു. അന്തരിച്ച സിപിഎം നേതാവ് പാട്യം ഗോപാലന്റെ മകനാണ് എന്‍പി ഉല്ലേഖ്‌.

എന്‍പി ഉല്ലേഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌:

ബഹുമാന്യനായ മുല്ലപ്പള്ളി രാമചന്ദ്രൻ ഞാനെഴുതിയ ‘കണ്ണൂർ’ എന്ന പുസ്തകത്തെ ഉദ്ധരിച്ചു നടത്തിയ ചില പരാമർശങ്ങൾ സത്യവിരുദ്ധമാണ്. ഒരു പത്രപ്രസ്താവനയിൽ ആണ് അദ്ദേഹം അങ്ങനെ ചെയ്തിരിക്കുന്നത് എന്നാണ് ഞാനറിഞ്ഞത്. എന്റെ പുസ്തകത്തിൽ വാടിക്കൽ രാമകൃഷ്ണൻ ആണ് കേരളത്തിലെ ആദ്യത്തെ രക്തസാക്ഷി എന്ന് പറഞ്ഞിട്ടില്ല. മറിച്ചു ആർ എസ് എസ്-മാർക്സിസ്റ്റ്‌ സംഘട്ടനങ്ങളിൽ ആദ്യ രക്തസാക്ഷി ആർ എസ് എസ് അവകാശപ്പെടുന്നപോലെ രാമകൃഷ്ണൻ അല്ല. കോഴിക്കോട്ടെ സിപിഎം നേതാവ് സുലൈമാൻ ആണ് ആർ എസ് എസ്സും മാർക്സിസ്റ്റ്‌ പാർട്ടിയും തമ്മിലുള്ള ഉരസലുകളിൽ ആദ്യം വധിക്കപ്പെട്ടത്. പുസ്തകത്തിലെ ഈ പരാമർശം സിപിഎം-ആർ എസ് എസ് സംഘർഷങ്ങളെ കുറിച്ച് പറയുമ്പോഴാണ് സൂചിപ്പിച്ചത്. കോൺഗ്രസ്‌ നേതൃത്വം കൊടുത്ത ഏകപക്ഷീയമായ അക്രമങ്ങളിൽ ആദ്യം രക്തസാക്ഷിയായതു സഖാവ് മൊയാരത്തു ശങ്കരനെ പോലുള്ള മുൻ ഗാന്ധീയരാണ്.

വാടിക്കൽ രാമകൃഷ്ണൻ വധക്കേസിനെ കുറിച്ച് പിണറായി വിജയനുമായി ബന്ധപ്പെട്ടു അദ്ദേഹം നടത്തിയ പരാമർശങ്ങൾ എന്റെ പുസ്തകത്തിൽ നിന്നാണെന്നു പറയുന്നു.ഇത് തെറ്റിദ്ധാരണാജനകമാണ്. ഒന്നുകിൽ അദ്ദേഹം ആ പുസ്തകം വായിച്ചില്ല അല്ലെങ്കിൽ പുസ്തകത്തിൽ ഇല്ലാത്ത കാര്യങ്ങൾ അതിൽ ഉണ്ടെന്നു ആരോപിക്കുന്നു.

മുല്ലപ്പള്ളിയെ പോലുള്ള ഒരു നേതാവിന് ചേർന്നതല്ല ഇത്തരം പ്രചാരവേല. അങ്ങേയറ്റം പ്രതിഷേധാർഹമാണ് ഇത്. കുറഞ്ഞപക്ഷം അദ്ദേഹം എന്റെ പുസ്തകത്തെപറ്റിയുള്ള തെറ്റായ പരാമർശങ്ങൾ പിൻവലിക്കുകയും മാപ്പു പറയുകയും ചെയ്യണം.

മുല്ലപ്പള്ളി പറഞ്ഞത്

പിണറായി വിജയന്റെ ആത്മസുഹൃത്തും സിപിഎം നേതാവുമായിരുന്ന പാട്യം ഗോപാലന്റെ മകനും പ്രശസ്ത പത്രപ്രവര്‍ത്തകനും രാഷ്ട്രീയ വിമര്‍ശകനുമായ എന്‍.പി.ഉല്ലേഖ് കണ്ണൂരിനെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ (ഗമിിൗൃ: കിശെറല കിറശമ’ െആഹീീറശലേെ ഞല്‌ലിഴല ജീഹശെേശര) പല വെളിപ്പെടുത്തലുകളുമുണ്ട്. 16 വയസുള്ള എസ്എഫ് ഐ പ്രവര്‍ത്തകനും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ ചെട്ടിപ്പീടികയില്‍ വച്ച് ആര്‍എസ്എസുകാര്‍ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ജനസംഘം പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ കോടാലി കൊണ്ട് അരിഞ്ഞുവീഴ്ത്തിയത്. അന്ന് ആ സംഘത്തില്‍ പിണറായി വിജയനും ഉണ്ടായിരുന്നെന്നു ദൃക്‌സാക്ഷികളുണ്ട്. കേസില്‍ അദ്ദേഹം പ്രതിയുമായിരുന്നു. പിന്നീട് ഇഎംഎസ് സര്‍ക്കാര്‍ പിണറായി രക്ഷിച്ചെടുക്കുകയായിരുന്നത്രേ.

പിണറായി വിജയന്‍ ചെറുപ്പം മുതല്‍ തന്നെ കാര്‍ക്കശ്യക്കാരനും കടുംപിടിത്തക്കാരനുമായ നേതാവായിരുന്നുവെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പിണറായി കായിക പരിശീലനം പരസ്യമായി നല്കാറുണ്ടായിരുവെന്നും പുസ്തകത്തില്‍ പറയുന്നു. സിപിഎമ്മിന്റെ പ്രതിരോധ ക്യാമ്പുകളില്‍ പിണറായി പങ്കെടുക്കാറുണ്ടായിരുന്നു. സിപിഎമ്മിന്റെ അക്രമാസക്ത രാഷ്ട്രീയത്തിന്റെ ചിഹ്നമായി പിണറായി വളര്‍ന്നു. അദ്ദേഹം പാര്‍ട്ടി അണികളുടെ ആരാധ്യനായ നേതാവായി. വര്‍ഗസമരവും വര്‍ഗശത്രുക്കളുടെ ഉ•ൂലനവും സൈദ്ധാന്തികമായി തന്നെ കമ്യൂണിസ്റ്റുകള്‍ക്കുണ്ട്. അവരുടെ മാര്‍ഗം ലക്ഷ്യത്തെ ന്യായീകരിക്കുന്നു. അക്രമം അവര്‍ക്കു നിഷിദ്ധമല്ല. എന്നാല്‍, രാഷ്ട്രീയ മേധാവിത്വം കൈവരിച്ച് സിപിഎമ്മിന് 1990 കളില്‍ അക്രമരാഷ്ട്രീയവുമായി മുന്നോട്ടു പോകേണ്ട ഒരു കാര്യവുമില്ലെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു.

കമ്യൂണിസ്റ്റ് സിദ്ധാന്തം തന്നെ കാലഹരണപ്പെടുകയും കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഭൂമുഖത്തുനിന്നും ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തിട്ടും കേരളത്തില്‍ മാത്രം ഉ•ൂലസിദ്ധാന്തവും അതിന്റെ പ്രയോക്താക്കളും അവശേഷിക്കുകയാണ്. പിണറാരി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രിയുടെ സ്വന്തം നാടായ പിണറായില്‍പ്പോലും കൊലപതാക രാഷ്ട്രീയം അരങ്ങുതകര്‍ത്തു. എന്നാല്‍ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്നതുവരെ കോണ്‍ഗ്രസിന് വിശ്രമമില്ല. ഫാസിസ്റ്റുകള്‍ക്കും സ്റ്റാലിനിസ്റ്റുകള്‍ക്കും കേരളത്തില്‍ ഇടമില്ല. കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള പോരാട്ടത്തില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും സമാധാനകാംക്ഷികളും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍