UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗികാതിക്രമ കേസുകളുടെ റിപ്പോര്‍ട്ടിംഗില്‍ സര്‍ക്കാര്‍ നിയന്ത്രണം; മാധ്യമപ്രവര്‍ത്തകര്‍ രണ്ടുതട്ടില്‍

വനിതാമാധ്യമപ്രവര്‍ത്തകരുടെ ഉദ്ദേശശുദ്ധി അംഗീകരിക്കുമ്പോള്‍ തന്നെ ഇത്തരമൊരു ആവശ്യം ആത്മഹത്യാപരമാണെന്നാണ് പല മാധ്യമപ്രവര്‍ത്തകരുടേയും നിലപാട്. ഗവണ്‍മെന്റിന് മാധ്യമസ്വാതന്ത്ര്യത്തില്‍ കൈ കടത്താന്‍ വഴിയൊരുക്കുന്നതാണ് ഇതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയ വനിതാമാധ്യമപ്രവര്‍ത്തകരുടെ നടപടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ വിയോജിപ്പുകള്‍ ശക്തമായി ഉയര്‍ന്നുകഴിഞ്ഞു. പല മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും വിയോജിപ്പ് വ്യക്തമാക്കി രംഗത്തെത്തി. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്ന വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിംഗിന് നിയന്ത്രണം വേണമെന്നാണ് വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആവശ്യം. നെറ്റ്വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ എന്ന കൂട്ടായ്മയാണ് മുഖ്യമന്ത്രിയെ കണ്ടത്.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് മംഗളം ചാനല്‍ നല്‍കിയ വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരിനെ സമീപിച്ചത്. കെകെ ഷാഹിന (ഓപ്പണ്‍ മാഗസിന്‍), എം സരിത വര്‍മ (ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്), ഗീത ബക്ഷി (നൊസ്റ്റാള്‍ജിയ മാഗസിന്‍), അര്‍ച്ചന രവി (ഡെക്കാണ്‍ ക്രോണിക്കിള്‍), വിപി റജീന, ജിഷ (മാധ്യമം), ലക്ഷ്മി (ടൈംസ് ഓഫ് ഇന്ത്യ) എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. അതേസമയം വനിതാമാധ്യമപ്രവര്‍ത്തകരുടെ ഉദ്ദേശശുദ്ധി അംഗീകരിക്കുമ്പോള്‍ തന്നെ ഇത്തരമൊരു ആവശ്യം ആത്മഹത്യാപരമാണെന്നാണ് പല പ്രമുഖ മാധ്യമപ്രവര്‍ത്തകരുടേയും നിലപാട്. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുള്ളതാണെന്നും ഗവണ്‍മെന്റിന് മാധ്യമസ്വാതന്ത്ര്യത്തില്‍ കൈ കടത്താന്‍ വഴിയൊരുക്കുന്നതുമാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബിആര്‍പി ഭാസ്കര്‍, വെങ്കിടേഷ് രാമകൃഷ്ണന്‍ (ഫ്രണ്ട്ലൈന്‍), ജാവേദ് പര്‍വേഷ് (മനോരമ), അബ്ജ്യോത് വര്‍ഗീസ്‌ (മനോരമ ന്യൂസ്) തുടങ്ങിയവരാണ് ഫേസ്ബുക്കിലൂടെ വിയോജിപ്പ്‌ വ്യക്തമാക്കിയിരിക്കുന്നത്.

ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്:

നെറ്റ്വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം:

ബിആര്‍പി ഭാസ്‌കറിന്റെ കമന്റ്:

വെങ്കിടേഷ് രാമകൃഷണന്‍:



ജാവേദ് പര്‍വേഷ്:

അബ്‌ജ്യോത് വര്‍ഗീസ്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍