UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് കെഎം ജോസഫിനെ സീനിയോറിറ്റിയില്‍ പിന്തള്ളിയതില്‍ സുപ്രീംകോടതി ജഡ്ജിമാരുടെ പ്രതിഷേധം

ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുമ്പോള്‍ ഇന്ദിര ബാനര്‍ജിക്കും വിനീത് സരണിനും ശേഷമേ നിലവില്‍ കെഎം ജോസഫിന്റെ പേര് സീനിയോറിറ്റി പ്രകാരം വരൂ. ജനുവരിയില്‍ കൊളീജിയം ജഡ്ജ് നിയമനത്തിനായി ശുപാര്‍ശ ചെയ്തത് ജസ്റ്റിസ് കെഎം ജോസഫിന്റേയും ഇന്ദു മല്‍ഹോത്രയുടേയും പേരുകളാണ്.

ജസ്റ്റിസ് കെഎം ജോസഫിനെ സീനിയോറിറ്റിയില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി നിയമിച്ചതില്‍ പ്രതിഷേധവുമായി സുപ്രീംകോടതി ജഡ്ജിമാര്‍ രംഗത്ത്. ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ട് കേന്ദ്രത്തിന്റെ ഈ ഇടപെടലില്‍ അതൃപ്തി അറിയിക്കാന്‍ തീരുമാനിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഇന്ദിര ബാനര്‍ജിക്കും ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വിനീത് സരണിനും പിന്നിലാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെഎം ജോസഫിനെ നിയമിച്ചിരിക്കുന്നത്. ഇവരില്‍ ഏറ്റവും സീനിയറായ ജോസഫിന്റെ പേരാണ് ആദ്യം കൊളീജിയം കൊടുത്തിരുന്നത്. നിയമന വിജ്ഞാപനത്തിലും ഒന്നാമതായി വരേണ്ട പേര് അദ്ദേഹത്തിന്റേതാണ്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ വൃത്തികെട്ട ഇടപെടലാണെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുന്നു.

ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുമ്പോള്‍ ഇന്ദിര ബാനര്‍ജിക്കും വിനീത് സരണിനും ശേഷമേ നിലവില്‍ കെഎം ജോസഫിന്റെ പേര് സീനിയോറിറ്റി പ്രകാരം വരൂ. ജനുവരിയില്‍ കൊളീജിയം ജഡ്ജ് നിയമനത്തിനായി ശുപാര്‍ശ ചെയ്തത് ജസ്റ്റിസ് കെഎം ജോസഫിന്റേയും സുപ്രീം കോടതി അഭിഭാഷകയായിരുന്ന ഇന്ദു മല്‍ഹോത്രയുടേയും പേരുകളാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനത്തിന് അംഗീകാരം നല്‍കാതെ നീട്ടിക്കൊണ്ടുപോയി. ഉത്തരാഖണ്ഡിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കി രാഷ്ട്രപതി ഭരണം കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയത് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ കെഎം ജോസഫ് ആയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് മോദി സര്‍ക്കാര്‍ കാണിക്കുന്നതെന്ന വിമര്‍ശനം ശക്തമായി.

ഏപ്രിലില്‍ ഇന്ദു മല്‍ഹോത്രയുടെ നിയമനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും അവര്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു. ജസ്റ്റിസ് ജോസഫിനേക്കാള്‍ സീനിയറായ ജഡ്ജിമാര്‍ മറ്റ് ഹൈക്കോടതികളിലുണ്ടെന്നും സംസ്ഥാന പ്രാതിനിധ്യ പ്രശ്‌നവുമെല്ലാം പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നിയമനം അംഗീകരിക്കാതെ നിട്ടീക്കൊണ്ടുപോയി. ശുപാര്‍ശ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ കൊളീജിയം വീണ്ടും ശുപാര്‍ശ കേന്ദ്രത്തിന് നല്‍കിയതോടെ നിയമനം അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. മറ്റ് ഹൈക്കോതി ജഡ്ജിമാരെ കൂടി നിയമന ശുപാര്‍ശയില്‍ കൊളീജിയം ഉള്‍ക്കൊള്ളിച്ചപ്പോള്‍ ജസിറ്റിസുമാരായ ഇന്ദിര ബാനര്‍ജിയും വിനീത് സരണും പട്ടികയിലെത്തി.

ജസ്റ്റിസ് കെഎം ജോസഫ് സുപ്രീം കോടതിയില്‍ എത്തുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ട്?

നമ്മുടെ ജുഡീഷ്യല്‍ പ്രതിസന്ധിയുടെ ഉദാഹരണമായി ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം മാറുന്നതെങ്ങനെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍