UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിബിഐ ഇടക്കാല ഡയറക്ടര്‍ നിയമനത്തിനെതിരായ ഹര്‍ജി ചീഫ് ജസ്റ്റിസിന് പിന്നാലെ എകെ സിക്രിയും പിന്മാറി

അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ച കമ്മിറ്റി യോഗത്തില്‍ ചീഫ് ജസ്റ്റിസിന്റെ നോമിനിയായി പങ്കെടുത്തത് ജസ്റ്റിസ് സിക്രിയായിരുന്നു.

സിബിഐ ഇടക്കാല ഡയറക്ടറായി എം നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന സുപ്രീം കോടതി ബഞ്ചില്‍ നിന്ന് ജസ്റ്റിസ് എകെ സിക്രിയും പിന്മാറി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നേരത്തെ പിന്മാറിയിരുന്നു. സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കേണ്ട സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായതിനാല്‍ പിന്മാറുന്നു എന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്. അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ച കമ്മിറ്റി യോഗത്തില്‍ ചീഫ് ജസ്റ്റിസിന്റെ നോമിനിയായി പങ്കെടുത്തത് ജസ്റ്റിസ് സിക്രിയായിരുന്നു.

അലോക് വര്‍മയെ പുറത്താക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച ശേഷം ലണ്ടനിലെ ട്രൈബ്യൂണലില്‍ സിക്രിയെ നിയമിക്കാന്‍ തീരുമാനിച്ചതായുള്ള വാര്‍ത്ത വിവാദമായിരുന്നു. കോമണ്‍ കോസ് എന്ന എന്‍ജിഒയും ആര്‍ടിഐ ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജുമാണ് ഹര്‍ജിക്കാര്‍. ചട്ടവിരുദ്ധമായാണ് നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചത് എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍