UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്തും ഭരണകൂട ഭീകരത ശക്തിപ്പെടുന്നു: ജസ്റ്റിസ് കമാൽ പാഷ

കെ. ബാലകൃഷ്ണൻ സ്മാരക പത്രപ്രവർത്തക സമിതി സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിൽ മാത്രമല്ല സംസ്ഥാന തലത്തിലും ഭരണകൂട ഭീകരത ശക്തി പ്രാപിക്കുകയാണെന്നത് ഖേദകരമാണെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ. ജനങ്ങളെ ഭയപ്പെടുത്തി വായടപ്പിക്കാനാണ് സർക്കാരുകൾ മാധ്യമ സ്വാതന്ത്രത്തിനു പോലും കൂച്ചു വിലങ്ങിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ. ബാലകൃഷ്ണൻ സ്മാരക പത്രപ്രവർത്തക സമിതി സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“ഭരിക്കുന്ന പാർട്ടികൾ അവരുടെ പോലീസിനെ ഉപയോഗിച്ച്, എഴുത്തുകാരെ ഭീഷണിപ്പെടുത്തുകയാണ്. രാജ്യത്ത് പരമാധികാരിക്ക് മാത്രമാണ് സ്വാതന്ത്രമുള്ളത്. വിമർശിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കുന്നു” കമാൽ പാഷ പറഞ്ഞു.

നേരത്തെ മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററും വാര്‍ത്താ അവതാരകനുമായ വേണു ബാലകൃഷ്ണനെതിരെ കേസ് എടുത്ത നടപടിയില്‍ വിമര്‍ശനവുമായി കെമാല്‍ പാഷ രംഗത്തെത്തിയിരുന്നു. വേണുവിന്റെ പരാമര്‍ശം മതസ്പര്‍ധയുണ്ടാക്കുന്നതല്ലെന്നും 153(എ) വകുപ്പ് ഇക്കാര്യത്തില്‍ നിലനില്‍ക്കില്ലെന്നും മന്ത്രിസഭയെയോ സര്‍ക്കാരിനെയോ വിമര്‍ശിച്ചാല്‍ അത് ദേശദ്രോഹമാകുന്ന കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 

മോദിയുടെ ചിയര്‍ലീഡര്‍ സുധീര്‍ ചൗധരിക്ക് ജിന്‍ഡാല്‍ നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍