UPDATES

ട്രെന്‍ഡിങ്ങ്

അമിത് ഷാ്ക്ക് എതിരായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി മരിച്ചതെങ്ങനെ? അന്വേഷിക്കണമെന്ന് ജസ്റ്റിസ് എപി ഷാ

മരണത്തില്‍ ലോയയുടെ കുടുംബത്തിന് കുറേ സംശയങ്ങളുണ്ട്, തനിക്കുമുണ്ട്. ആരോപണം നേരിടുന്ന ബോംബെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മോഹിത് ഷാ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം.

സൊ്‌റാബുദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി മരിച്ചത് എങ്ങനെയെന്ന് കണ്ടെത്തണമെന്ന് റിട്ട.ജസ്റ്റിസ് എ.പി ഷാ. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കേസില്‍ വാദം കേട്ട സിബിഐ കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹരികിഷന്‍ ലോയ മരിച്ചത് അന്വേഷിക്കണമെന്ന് ഷാ ആവശ്യപ്പെട്ടത്. 2014 ഡിസംബര്‍ ഒന്നിനായിരുന്നു ലോയയുടെ മരണം. ലോയയുടെ മരണത്തില്‍ കുടുംബത്തിന് ശക്തമായ സംശയമുണ്ടെന്നും ജസ്റ്റിസ് ഷാ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആണ് എ.പി ഷാ.

കേസില്‍ വാദം കേട്ട് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ലോയ മരിക്കുന്നത്. മരണത്തില്‍ ലോയയുടെ കുടുംബത്തിന് കുറേ സംശയങ്ങളുണ്ട്, തനിക്കുമുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസോ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസോ വിഷയത്തില്‍ ഇടപെടണം. അമിത് ഷായ്ക്ക് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ വേണ്ടി ജസ്റ്റിസ് ലോയയ്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണം നേരിടുന്ന ബോംബെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മോഹിത് ഷാ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. അടുത്തിടെയായി ജുഡീഷ്യറിയില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ വലിയ വിശ്വാസമുണ്ട്. ജുഡീഷ്യറിയെ സ്വതന്ത്രമാക്കാന്‍ ജസ്റ്റിസ് മോഹിത് ഷാ തന്റെ പേരിലെ ആരോപണങ്ങള്‍ നീക്കണം – എ.പി ഷാ ആവശ്യപ്പെട്ടു.

അമിത് ഷായ്‌ക്കെതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണം: ഉത്തരം കിട്ടാത്ത 13 ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍